രക്തദാന ക്യാമ്പ്

   കുറ്റൂർ :


 കുറ്റൂർ  ഗവ:ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ജീവദ്യുതി - പോൾ ബ്ലഡ്‌ രക്തദാനക്യാമ്പ് തൃശ്ശൂർ ഗവ മെഡിക്കൽ


കോളേജ് ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു
.  


  പിടിഎ പ്രസിഡന്റ്‌ രജീഷ് എൻ.ആർ രക്തദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. 102 പേർ രജിസ്റ്റർ ചെയ്യുകയും 71 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ പി.എ ലോനപ്പൻ, പിടിഎ വൈസ് പ്രസിഡന്റ്‌ പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി, അധ്യാപകർ, അനധ്യാപകർ,പൂർവ്വ വിദ്യാർഥികൾ, പിടിഎ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ക്യാമ്പിൽ  പങ്കെടുത്തു.