കോഴിക്കടയുടെ മറവിൽ ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വേലൂർ സ്വദേശിയെ പിടികൂടി .

 കോഴിക്കടയിൽ നിന്ന്  നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി.

  വേലൂർ :

വേലൂർ പഞ്ചായത്ത് പോസ്റ്റ് ഓഫീസ് സെന്ററിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിന്ന്  നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി.



 എരുമപ്പെട്ടി എസ് ഐ മഹേഷ്, സി പി ഒ മാരായ  അജി പനയ്ക്കൽ ,സഗുണൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. ഇറച്ചി കടയുടെ മറവിലാണ് സ്കൂൾ പരിസരത്ത്  ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.

10  പ്രാവശ്യത്തിലേറെയായി ഈ കുറ്റത്തിന്   താക്കീത് നൽകിയിട്ടും വീണ്ടും ലഹരി ഉൽപ്പന്നങ്ങൾ  വിൽപ്പന   നടത്തിയതിനാൽ ആണ് വേലൂർ സ്വദേശിയായ വടുതല രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.