കടങ്ങോട് :
ഒരേ മാസം ഡോക്ടറേറ്റ് നേടിയതെക്കേമഠം ദേവസ്വം മാനേജർ വടക്കുമ്പാട്ട് നാരായണൻ നമ്പൂ തിരിപ്പാടിനെയും
അദ്ദേഹത്തിന്റെ മകൻ പാലക്കാട് എൻ.എസ്. എസ്. കോളേജ് അസി. പ്രൊഫ. വി.എൻ. കൃഷ്ണചന്ദ്രനെയും
കടങ്ങോട് കൈക്കുളങ്ങര ക്ഷേ ത്രസമിതി ആദരിച്ചു.
ക്ഷേത്രാ ങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പി.ടി.സുരേന്ദ്രന്റെ അധൃക്ഷതയിൽ തന്ത്രി വടക്കേടത്ത് നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
ജോ.സെക്രട്ടറി ധനഞ്ജയൻ, പഞ്ചായത്തംഗങ്ങളാ സുഭാഷ്, അഭിലാഷ്, തെക്കേമഠം ദേവസ്വം ലെയ്സൺ ഓഫീസർ ശ്യാംശേഖർ, പി.വി.കൃഷ്ണൻകുട്ടി, വൈ.പ്രസിഡണ്ട്. ഭാസ്കരൻ, വി.എൻ.കൃഷ്ണചന്ദ്രൻ ഖജാൻജി പ്രസാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.


