ആബാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി സമാപനസമ്മേളനം

 അമലയില്‍ പ്രവര്‍ത്തിക്കുന്ന  ആബാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി  സമാപനസമ്മേളനം അഡീഷണല്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ജോതിസ് മോഹന്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്തു. 


കല്ല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭിരാമന്‍ ആബാ സൊസൈറ്റിക്ക് നല്‍കുന്ന ആംബുലന്‍സ് ലാബിന്‍റെ താക്കോല്‍ദാനം നടത്തി.ആബാ സില്‍വര്‍  ജൂബിലി സോവനീർ  സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ പ്രകാശിപ്പിച്ചുദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ജോസ് നന്തിക്കര അധ്യക്ഷയായി.അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍, ആബാ ചെയര്‍മാന്‍ ഫാ.ജൂലിയസ് അറയ്ക്കല്‍,മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍,പ്രസിഡന്‍റ് സി എ ജോസഫ്, കണ്‍വീനര്‍ പി ജെ.വര്‍ഗ്ഗീസ് എന്നിവര്‍  സംസാരിച്ചു.