സ്കൂൾ ഹെൽത്ത് പ്രൊജക്റ്റ് "ദിശ" സംഘടിപ്പിച്ചു.
മുണ്ടൂർ : തൃശൂർ ഗവ. നഴ്സിംഗ് കോളേജിലെ നാലാം വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ജി.ഡബ്ല്യു. എൽ. പി. സ്കൂൾ ,അഞ്ഞൂർ , മുണ്ടൂരിൽ വച്ച് സ്കൂൾ ഹെൽത്ത് പ്രൊജക്റ്റ് "ദിശ" സംഘടിപ്പിച്ചു. വ്യക്തിശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യസംരക്ഷണം എന്നിവയെ ആസ്പദമാക്കി അരോഗ്യപ്രദർശനമേളയും ആരോഗ്യ ബോധവത്കരണ ക്ലാസ്സും ആരോഗ്യപരിശോധനയും നടത്തി. ചടങ്ങിൽ ഫ്ലോറ മാത്യൂ വടക്കൂട്ട് , (പ്രധാനാധ്യാപിക, ജി. ഡബ്ല്യു. എൽ. പി. സ്കൂൾ ) അധ്യക്ഷത വഹിച്ചു. പ്രൊഫ. ജിജി ജോൺ ( പ്രിൻസിപ്പാൽ ഇൻ ചാർജ് ഗവ. കോളേജ് ഓഫ് നഴ്സിംഗ്, തൃശൂർ ) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ . ലിൻ്റി ഷിജു , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ കൈപ്പറമ്പ്) യു.വി വിനീഷ് (വാർഡ് മെമ്പർ) സ്മിത സോമൻ(അസിസ്റ്റൻ്റ് പ്രൊഫസർ ഗവ. കോളേജ് ഓഫ് നഴ്സിംഗ് തൃശൂർ) പി. ഉണ്ണികൃഷ്ണൻ (ഹെൽത്ത് ഇൻസ്പെക്ടർ എഫ്. എച്ച്.സി. മുണ്ടൂർ ) ജോളി പി. ജെ, (അധ്യാ പകപ്രതിനിധി , ജി. ഡബ്ല്യു. എൽ പി. സ്കൂൾ ) ശിവദാസൻ (പി. ടി. എ. പ്രതിനിധി, ജി. ഡബ്ല്യു. എൽ. പി. സ്കൂൾ ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
