തൃശൂർ അതിരൂപത സീനിയർ സി.എൽ.സി സൗഹൃദ ഭാരതം തീർത്തു.

    തൃശൂർ : ഭാരതം എൻ്റെ നാടാണ് എന്ന ചിന്തയും ഇന്ത്യയിലെ എല്ലാ ജനതകളും ഒറ്റക്കെട്ടായ് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാണ് എന്ന കടമ പങ്കുവെച്ചു കൊണ്ടും & ജാതി -  മത - വർഗ്ഗ - വർണ്ണ ചിന്തകളിൽ നാനാത്വത്തിൽ ഏകത്വം എന്ന ദാർശനികത ഉയർത്തി പിടിച്ചു കൊണ്ട് തൃശൂർ അതിരൂപത സീനിയർ സി.എൽസി സൗഹൃദ ഭാരതം ഒരുക്കി പ്രതിജ്ഞയെടുത്തു

അതിരൂപതയിലെ ആറ്റത്ര സീനിയർ സി.എൽ.സി യൂണിറ്റിൽ വെച്ച് തൃശൂർ അതിരൂപത ചാൻസലർ റവ.ഫാ. ഡൊമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ അതിരൂപത സീനിയർ സി.എൽ.സി പ്രസിഡൻ്റ് വിനേഷ്. ജെ. കോളേങ്ങാടൻ അദ്ധ്യക്ഷതവഹിച്ചു.

അതിരൂപത വൈ. പ്രസിഡൻ്റ് ജെയ്സൻ. ഏ.ജെ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ആറ്റത്ര സീനിയർ സി.എൽ.സി പ്രമോട്ടർ റവ.ഫാ. ജോമോൻ മുരിങ്ങാത്തേരി , സി.ലിറ്റി ജോസഫ് സി. എസ്. എസ് , ആറ്റത്ര സീനിയർ സി.എൽ.സി പ്രസിഡന്റ് സജി.എ. ജെ എന്നിവർ പ്രസംഗിച്ചു.


സൗഹൃദ ഭാരതത്തിൻ്റെ ഭാഗമായി അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ റാലി, ബോധവല്ക്കരണം, ഇന്ത്യയുടെ മനുഷ്യ ഭൂപടം ഒരുക്കൽ, പോസ്റ്റർ പ്രദർശനം, തെരുവ് നാടകം , ഫ്ളാഷ് മോബ്, വിവിധ തലത്തിലുള്ള പരിപാടികൾ നടത്തി.




തൃശൂർ അതിരൂപത സീനിയർ  സി.എൽസി യുടെ സൗഹൃദ ഭാരതം

ആറ്റത്രയിൽ വെച്ച് തൃശൂർ അതിരൂപത ചാൻസലർ റവ.ഫാ. ഡൊമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്യുന്നു.