പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് രാഷ്ട്രപതിയുമായി സംവദിക്കാനുള്ള അപൂർവ അവസരം ലഭിച്ചു.
പുറനാട്ടുകര : ദില്ലിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി, കേരളത്തിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികൾക്കു ഭാരതത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അപൂർവ അവസരം ലഭിച്ചത്. തൃശൂരിലെ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള നൈനിക, ആംബൽ, ശ്രവ്യ, ദ്രുപത്, ജ്വാല എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച 5 പേർ. കൂടാതെ അധ്യാപികമാരായ ലിസി മൂക്കൻ, രേഖ എന്നിവരും ഉണ്ടായിരുന്നു.
രക്ഷാബന്ധൻ എന്ന മതസൗഹാർദ്ദത്തിന്റെ സന്ദേശം അറിയിച്ചുള്ള പരിപാടിയിൽ, രാഷ്ട്രീയം ഉൾപ്പെടെ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും മഹത്തായ പ്രതീകമായ രാഷ്ട്രപതി ഭവനിനെയും നേരിട്ട് അനുഭവിക്കാനുള്ള വിദ്യാർത്ഥികളുടെ ആത്മാർഥമായ സംവാദം, അവർക്കും അവരുടെ കൂട്ടായ്മക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.
അദ്ധ്യാപിക ലിസി മൂക്കൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് രാഖി കെട്ടിയതിനുശേഷം, രാഷ്ട്രപതിയുമായി നടത്തിയ ചർച്ചയും ഫോട്ടോ സെഷനും വിദ്യാർത്ഥികളിൽ എല്ലാവരിലും ശാശ്വതമായ സ്വാധീനം ചെലുത്തി.
രക്ഷാബന്ധൻ ആഘോഷം അവരുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മകൾക്കിടയായി.
