അതിദരിദ്ര കുടുംബങ്ങൾക്ക് സഹായവുമായി അസ്സീസി സ്കൂൾ വിദ്യാർത്ഥികൾ

 ❗അതിദരിദ്ര കുടുംബങ്ങൾക്ക് സഹായവുമായി അസ്സീസി  സ്കൂൾ വിദ്യാർത്ഥികൾ❗


    തലക്കോട്ടുകര അസ്സീസി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ  നിത്യ ഉപയോഗ സാധനങ്ങൾ ശേഖരിച്ച് അതിദരിദ്ര കുടുംബങ്ങൾക്ക് നൽകി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ പത്തു കുടുംബങ്ങൾക്കാണ് മുൻ കളക്ടർ കൃഷ്ണതേജയുടെ "ടുഗെതർ ഫോർ തൃശ്ശൂർ" എന്ന പദ്ധതിയിലൂടെ സഹായമെത്തിച്ചത്. ചൂണ്ടൽ  പഞ്ചായത്തിന്റെ സാന്നിധ്യത്തിൽ നടത്തിവരുന്ന പദ്ധതിക്ക്  സ്റ്റാഫ് അംഗങ്ങളായ  കെ ടി ജോഷി, റോസ്മണി , ജോർജ് എന്നിവർ നേതൃത്വം നൽകി.