മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിദ്യാർഥികളുടെ വർണ്ണോത്സവം

  മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിദ്യാർഥികളുടെ വർണ്ണോത്സവം


മുണ്ടൂർ



     നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ 22 മത് ആർട്സ് ഡേ നടത്തി. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ഫാ. റോജർ വാഴപ്പിള്ളി ഒ എഫ് എം കപൂച്ചിൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു. ഇന്നത്തെ സമൂഹത്തിലെ കലയുടെ പ്രാധാന്യത്തെ കുറിച്ചും നമ്മൾ നോക്കിക്കാണുന്ന പ്രപഞ്ചം മുഴുവൻ കലയാണെന്നും പറഞ്ഞുകൊണ്ട് അമ്മ എന്ന കവിത മനോഹരമായ ആലപിച്ച് ഫാ. റോജർ വാഴപ്പിള്ളി കുട്ടികളുടെ മനം കവർന്നു. നാല് വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറി. സിസ്റ്റർ ആൻസി പോൾ എസ് എച്ച് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും കോഡിനേറ്റർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.