ചൂരക്കാട്ടുകര പാടത്തുനിന്നും ഗ്രഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.
പേരാമംഗലം:
പൊറനാട്ടുകര സ്വദേശി ചവറാട്ടിൽ വീട്ടിൽ സുരേഷ് ( സുരേന്ദ്രൻ 54 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ചൂരക്കാട്ടുകര പടവിലെ മോട്ടോർ ഓപ്പറേറ്റർ ആയി ജോലി ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പതിവുള്ള സുരേന്ദ്രൻ ഏറെ വൈകിയാണ് വീട്ടിൽ തിരിച്ചെത്താറുള്ളത്. ചൊവ്വാഴ്ച വൈകിട്ട് പോയ സുരേന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാടത്ത് മരിച്ച നിലയിൽ കിടക്കുന്നത് പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. പേരമംഗലം പോലീസും തൃശ്ശൂരിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു.
പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്മോർട്ട നടപടികൾക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ: ഷീല, മക്കൾ: മിഥുൻ, വിഷ്ണു, മരുമക്കൾ : അനഘ, ജോഷ്‌വി, നാട്ടുവാർത്ത News

