പെൺകുട്ടിയെ കണ്ടെത്തി
_കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ 13 വയസ്സുകാരിയെ കണ്ടെത്തി.
കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണത്തുനിന്ന്. ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.
37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്.
അസം സ്വദേശിനി നേരത്തെ ചെന്നൈയിലെത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു.
കന്യാകുമാരിയിൽ നിന്നാണ് കുട്ടി ചെന്നൈയിലെത്തിയത്. തുടർന്നായിരുന്നു അടുത്ത യാത്ര.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈൻ്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്.
സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്‌മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കുട്ടി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.
മലയാളിയായ മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും അവിടെ നിന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല,

