തെരുവുനായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുള്ള അപകടങ്ങൾ നിത്യസംഭവം ആകുന്നു. ഇന്ന് ഇരയായത് എങ്ങണ്ടിയൂർ സ്വദേശികൾ

  അപകടം വിതച്ച് തെരുവുനായ്ക്കൾ ⭕ 


   കൈപ്പറമ്പ് :

പോന്നോർ ശിവനടയ്ക്ക് സമീപം ബൈക്കിന് കുറുകെ നായ ചാടി വീണ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ്  8:30 ഓടെ ആണ് സംഭവം. 


 പരിക്ക് പറ്റിയ എങ്ങണ്ടിയൂർ സ്വദേശികളായ മേലേടത്ത് വീട്ടിൽ  മണിലാൽ (63) ഹരിദാസ് (63) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ

 അമല ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 


തെരുവുനായ്ക്കൾ മൂലമുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്.