ചൂണ്ടൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തലക്കോട്ടുക്കര സബ് സെന്റർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
കേച്ചേരി :
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയിൽ സമഗ്രമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് സാന്ത്വന പരിചരണം, ജീവിതശൈലി രോഗപ്രതിരോധ ക്യാമ്പുകൾ, ഡയാലിസിസ് രോഗികൾക്കുള്ള പ്രതിമാസ സഹായം, കാൻസർ പ്രതിരോധ പരിപാടികൾ,ആശുപത്രികളിൽ ആവശ്യം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തൽ തുടങ്ങി വിവിധ പദ്ധതികൾക്കായി ഈ വർഷം ഒരു കോടി രൂപ യിൽ അധികം ചൂണ്ടൽ പഞ്ചായത്തും, ജില്ലാപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ചെലവഴിക്കുന്നുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മണലിയിൽ പ്രവർത്തിക്കുന്ന തലക്കോട്ടുക്കര സബ് സെന്ററിന് ഹെൽത്ത് ഗ്രാൻഡ് 55 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപന ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എംഎൽഎ മുരളി പെരുനെല്ലി നിർവഹിച്ചു. ചൂണ്ടൽപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു. Dr: സജീവ് കുമാർ DPM പദ്ധതി വിശദീകരിച്ചു.ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് P. T. ജോസ്,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ സുനിത ഉണ്ണികൃഷ്ണൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസണൽ ശ്രീമതി
ജൂലറ്റ് വിനു, മെമ്പർമാരായ ആന്റോ പോൾ, അഞ്ചു പ്രേമദാസ്, പ്രജീഷ്. ടി. പി, സ്മിത ഷാജി, സന്ദീപ്. P. S, ജിഷ്ണു. N. S, പഞ്ചായത്ത് സെക്രട്ടറി ശ്രീ ഉണ്ണി. K. E., ആർദ്രം മോഡൽ ഓഫീസർ Dr. ശ്രിജിത്ത് എന്നിവർ സംസാരിച്ചു.
