മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം ജെ നിജോൺ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും,സാമൂഹ്യ സാംസ്കാരിക രംഗത്ത് വിജയം കൈവരിച്ച വ്യക്തികളെയും ചടങ്ങിൽ അനുമോദിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി, വൈസ് പ്രസിഡന്റ് കെ എം ലെനിൻ,ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു സുരേഷ്,സിഡിഎസ് ചെയർപേഴ്സൺ സിന്ധു പ്രകാശൻ,സിപിഐഎം പുഴയ്ക്കൽ ഏരിയാ സെക്രട്ടറി കെ എസ് സുഭാഷ്,ബാങ്ക് സെക്രട്ടറി ഇൻചാർജ് ഒ…
എയ്യാലിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ പോർക്കുളം സ്വദേശികളായ സുരേഷ്, ശ്രീജിത്ത്,ജിഷ്ണു, സുമയർ,അനേക്കൽ സ്വദേശി ശ്രീ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത് എയ്യാൽ സ്വദേശി സജിയാണ് അക്രമണത്തിന് ഇരയായത് സജിയുടെ സഹോദരൻ ഒന്നാം പ്രതി സുരേഷിന് പണം നൽകാനുള്ള വൈരാഗ്യത്തിൽ സജിയും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്
മരണക്കുഴികളിൽ റീത്ത് സമർപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ മരണ കുഴികളിൽ റീത്ത് സമർപ്പിച്ചു കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രതീകാത്മക പ്രതിഷേധ സമരം നടത്തി.. പൊതുസമൂഹത്തിന്റെ നികുതി പണം ഉപയോഗിച്ച് 29 ലക്ഷം രൂപ ചിലവ് ചെയ്ത് കളിമണ്ണും, കരിങ്കൽ ചീളും ഉപയോഗിച്ച് താൽക്കാലിക ആശ്വാസ നടപടികൾ നടത്തിയത് ജനങ്ങളെ പൂർണ്ണമായും കബളിപ്പിക്കൽ ആണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് CV കുര്യാക്കോസ് കുറ്റപ്പെടുത്തി. യോഗത്തിൽ കേരള യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജ…
ചീരക്കുഴിയില്‍ ആനയൂട്ട് പേരാമംഗലം: ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ആനയൂട്ടില്‍ ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്, തെച്ചിക്കോട്ട്കാവ് ദേവീദാസന്, ചിറയ്ക്കല്‍ ശബരിനാഥ്, കടകച്ചാല് ഗണേശന് എന്നീ ഗജവീരന്മാര് പങ്കെടുത്തു. വിശേഷാൽ പൂജകൾക്ക് ശേഷം മേൽശാന്തി അജയൻ ആദ്യം ഉരുള നൽകിക്കൊണ്ട് ഊട്ടിന് തുടക്കമായി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ, അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ തുടങ്ങി വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
⭕ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ ലാബ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച സ്ഥാപനത്തിന് 50000 രൂപ പിഴ ചുമത്തി. പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം രണ്ട് ചാക്കുകളിൽ ആയി ഉ പയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടൈനർ എന്നിവയാണ് അലക്ഷ്യമായി നിക്ഷേപിച്ചത്. ആറ്റുപുറം സെൻറ് ആൻറണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയ പാതിയിറക്കൽ നിഷാദ് മകൻ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും തിരികെ വരുമ്പോൾ മാലിന്യ കെട്ടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുക…
ലയൺസ് ക്ലബ്ബ് മുതുവറയുടെ 2024-2025 ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: ആന്റണി പി.ഡി. സെക്രട്ടറി : വർഗ്ഗീസ് തോമസ് ട്രഷറർ : ഷാജി ചിറ്റിലപ്പിള്ളി
തലയ്ക്കു മീതെ അപകടം; സംസ്ഥാനപാതയിൽ പുഴക്കലിൽ ഡിവൈഡറില്‍ റിഫ്ളക്ടറുകള്‍ ഇല്ല, വെളിച്ചവും ഇല്ല, മുതുവറ : പുഴയ്ക്കല്‍ റോഡില്‍ ആമ്പക്കാട് ബസ്റ്റോപ്പിന് സമീപമുള്ള ഡിവൈഡറില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഡിവൈഡറില്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. രാത്രി സമയത്ത് ആമ്പക്കാട് ബസ്റ്റോപ്പ് പരിസരത്ത് മതിയായ വെളിച്ചമില്ല. വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചത്തില്‍ മാത്രമേ ഡിവൈഡര്‍ കാണാന്‍ സാധിക്കൂ, അതും പലപ്പോഴും തൊട്ടടുത്തെത്തുമ്പോള്‍ മാത്ര…
നവീകരിച്ച കെട്ടിടത്തിൽ മുണ്ടൂർ സബ്റജിസ്ട്രാർ ഓഫീസ് പ്രവർത്തനം ആരംഭിക്കുവാൻ ഗവർമ്മെൻ്റ് ,ഓർഡർ ഇറക്കി. മുണ്ടൂരിൽ നവീകരിച്ച സബ് റജിസ്റ്റർ ഓഫീസ് 2024 ജൂലായ് 22 തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ തുറന്ന് പ്രവർത്തിക്കും. വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി, റജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനെ നേരിൽ കണ്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തന ഉദ്ഘാടനം വേഗത്തിൽ ആക്കിയത്. 20/7/ 2024ന് ഗവർന്മേൻ്റ് ജി. ഒ . ഇ 3/198/ 2024- ടാക്സിസ് ഡിപ്പാർട്ട്മെൻ്റിന് വേണ്ടി , എം.വി. പ്രമോദ് ജോയിൻ്റ് സെക്രട്ടറ…
ഭാരത് റൈസ് വേലൂർ പഞ്ചായത്തിലും വിതരണം നടന്നു. കനത്ത മഴയിലും നീണ്ട ക്യൂവിൽ നിന്നു കൊണ്ടാണ് പത്ത് കിലോ അടങ്ങിയ കിറ്റ് 290 രൂപ നല്കി ആവശ്യക്കാർ വാങ്ങിയത്. വൻ വില വർദ്ധനയ്ക്കിടയിലും സാധാരണക്കാർക്ക് ചെറിയ വിലയ്ക്ക് അരി ലഭിക്കുന്നത് വലിയ ആശ്വാസമായതിനാലാണ് ജനങ്ങളുടെ നീണ്ട ക്യൂ അനുഭവപ്പെട്ടത്. ഭാരത് റൈസ് വേലൂർ പഞ്ചായത്തിൽ വിതരണം നടത്തുന്നതിന് എം ആർ രമേശൻ, ഉണ്ണികൃഷ്ണൻ അമ്മാത്ത്, സുരേഷ് തിരുത്തിയിൽ, യദുകൃഷ്ണൻ കുറുമാൽ എന്നിവർ നേതൃത്വം നല്കി
ബ്ലോക്ക് തല കർഷകസഭ സംഘടിപ്പിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല കർഷകസഭ സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തിയ കർഷക സഭകളിൽ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ ക്രോഡീകരണവും നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഡി വിത്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണ് ജലസംരക്ഷണ മേഖലയിൽ സംസ്ഥാന, ദേശീയ, യുഎൻ അവാർഡ് ജേതാവായ കർഷകൻ കൂടിയായ വർഗീസ് തരകൻ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. അദ്ദേഹത്തെ ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.…
🕶️👓 നേത്ര പരിശോധന ക്യാമ്പ് നടത്തി 🕶️👓 മുണ്ടൂർ : നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ നേത്ര പരിശോധന നടത്തുകയും കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു . പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
' മരണ കുഴികൾ ' കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കെ സി വൈ എം തൃശ്ശൂർ PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മാസങ്ങളായി തൃശ്ശൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ തകരാറിലായിട്ടും അധികരികളുടെയോ സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും, വർഷക്കാലം ആരംഭിക്കുന്നതിന് മുൻപ് നടത്തേണ്ട ശുചീകരണ …
ആദ്യമായി വിമാനയാത്ര ചെയ്ത സന്തോഷത്തിലാണ് അടാട്ട് ഗ്രാമപഞ്ചായത്തിലെ മഹാലക്ഷ്മി കുടുംബശ്രീ അയൽക്കൂട്ടം . അടാട്ടു ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മഹാലക്ഷ്മി കുടുംബശ്രീ അയൽക്കൂട്ടത്തിലെ 36 അംഗ വനിത കൂട്ടായ്മ അംഗങ്ങളാണ് ഇന്നലെ ആദ്യമായി ഒരു വിമാനയാത്ര നടത്തിയത്.50 വയസ്സ് മുതൽ 75 വയസ്സ് വരെ പ്രായമുള്ളവരാണ് യാത്ര പോയത് ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയും . അവിടെ ചെന്ന് നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിനുശേഷം ഇന്നലെ രാത്രിയോടെ തന്നെ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി . യാത്രയിൽ പ…
എടക്കളത്തൂര്‍ മേഞ്ചിറ കോള്‍ പടവില്‍ 50 എച്ച്പിയുടെ രണ്ട് സബ്മേഴ്സിബിള്‍ പമ്പുകള്‍ ഘടിപ്പിച്ചു. കൃഷിക്ക് ആവശ്യത്തിനായി 200 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നത് ഇനി എളുപ്പമാകും. നേരത്തെ പെട്ടി പറ സംവിധാനം ഉപയോഗിച്ചാണ് ഓരോ വര്‍ഷവും വെള്ളം വറ്റിച്ചിരുന്നത്. വെള്ളം വറ്റിക്കുന്നതിനായി പെട്ടി പറ സംവിധാനം ഘടിപ്പിക്കുന്നതിനും പിന്നീട് അഴിച്ചുമാറ്റുന്നതിനും 2 ലക്ഷം രൂപ ഓരോ വര്‍ഷവും പാടശേഖരസമിതിക്ക് ചെലവ് വരുമായിരുന്നു എന്നാല്‍ സബ്മേഴ്സിബിള്‍ പമ്പുകള്‍ സ്ഥിരം സംവിധാനമായി ഉപയോഗിക്കാനാകും. ഇതോടെ പാടശേഖരസമിതിക്ക് വര്‍ഷാവര്‍ഷം 2…
വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ബിന്നി ഇമ്മട്ടിയുടെ ഭൗതിക ശരീരത്തിൽ തൃശൂർ ഇമ്മട്ടി ടവ്വറിൽ വെച്ച് പുഷ്പചക്രം സമർപ്പിക്കുന്നു. സമീപം -- ബിന്നി ഇമ്മട്ടിയുടെ സഹോദരി ലീന, CPIM തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്സ്, തൃശൂർ കോർപ്പറേഷൻ ഡെവലപ്പ്മെൻ്റ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും,CPIM തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ, സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എം. ലെനിൻ, സമിതി തൃശൂർ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്…
അധികാരികളെ കണ്ണ് തുറക്കൂ........കേരളാ കോൺഗ്ഗ്രസ് വേലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കുന്നത്തു പുര റോഡിൽ കുതിരപ്പുരക്ക് സമീപം ജല ജീവൻ പദ്ധതിയുടെ ഭാഗമായിപൈപ്പിനെടുത്ത കുഴിയിൽ...കുഞ്ഞുമക്കളും, വാഹനങ്ങളും കുഴിയിൽ വിഴാ തിരിക്കുവാൻ വേണ്ടി കേരളാ കോൺഗ്ഗ്രസ് പ്രവർത്തകർ സംരക്ഷണ വേലി തീർത്തു.
സംസ്ഥാന തല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അദിത്ത് ലാഷിനെ അനുമോദിച്ചു. കടങ്ങോട്: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തല സിഐഎസ് സിഇ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അദിത് ലാഷിനെ കടങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. അ ണ്ടർ 19 വിഭാഗത്തിൽ 40 കിലോയിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിലാണ് സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചത്. തിരുത്തിപറമ്പ് ഓക്സിലിയം സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അദിത്ത് ലാഷ്. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി പി ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ…
അര്ജ്ജുന് പാണ്ഡ്യന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര് കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്ജ്ജുന് പാണ്ഡ്യന് നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്ജ്ജുന് പാണ്ഡ്യന് കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്…
വി കേശവൻ ഒന്നാം ചരമവാർഷികം.. അനുസ്മരണ സമ്മേളനം നടത്തി. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഖാദി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന വി കേശവൻ അനുസ്മരണ സമ്മേളനം കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി മെമ്പർ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി കെ രഘു സ്വാമി, സി ഐ ഇട്ടിമാത്യു, ബിജോയ് ബാബു, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജീവ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ ജയശങ്കർ, ഷറഫുപന്നിത്തടം, രമേശ് വി…
കേച്ചേരി : ബസ് ജീവനക്കാർ വ്യത്യസ്ഥ രീതിയിൽ പ്രതിഷേധിച്ചു . തൃശൂർ -കുന്നംകുളം കുറ്റിപ്പുറം റോഡിൻ്റെ ദയനീയതയിൽ ഇന്ന് പൂർണ്ണമായും ബസ് ജീവനക്കാർ തൊഴിൽ ബഹിഷ്കരിച്ചു പ്രതിഷേധം നടത്തിയത്. ചൂണ്ടലിൽ നിന്നും കേച്ചേരി വരെയുള്ള അഞ്ചുകിലോമീറ്റർ റോഡിലെ ഓരോ കുഴികളിലും ഇരുന്നു പ്രതിഷേധം പ്രകടപ്പിച്ചാണ് വ്യസ്ത സമരം ജീവനക്കാർ നടത്തിയത്. തിരക്കേറിയ റോഡിലൂടെയുള്ള വാഹനങ്ങളെ ഏറെ പാടുപെട്ടാണ് കുന്നംകുളം പോലീസ് നിയന്ത്രിച്ചിരുന്നത്. രാഷ്ട്രീയത്തിനധീതമായി നടത്തിയ പ്രതിഷേധസമരത്തിനു വൻജനപിന്തുണ നേടാൻ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിനു ജീവനക്കാർ പ്രതിഷേധത്തിൽ പങ്…
ഹെറോയിൻ പിടികൂടി പേരാമംഗലം : ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ യാത്രക്കാരനായെത്തിയ അതിഥി തൊഴിലാളി യിൽ നിന്ന് 1.11 ഗ്രാം ഹെറോയിൻ പിടികൂടി. അസം കാൺപൂർ സ്വദേശിയായ ഉമർ ലോ (24) യിൽ നിന്നാണ് പിടികൂടിയത്.ഇയാൾക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. പേരാമംഗലം എസ്.ഐ.ഫയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമല നഗർ ബസ് സ്റ്റോപ്പിൽ നിന്ന് പിടികൂടിയത്. ലഹരി വിരുത സ്ക്വഡ് അംഗങ്ങളായ എസ് ഐ ഗോപാലൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, വിപിൻദാസ്, വൈശാഖ് എന്നിവരും എസ്.ഐ.ഫയാസിന് ഒപ്പം പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.