ഹെറോയിൻ പിടികൂടി
പേരാമംഗലം :
ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ യാത്രക്കാരനായെത്തിയ അതിഥി തൊഴിലാളി യിൽ നിന്ന് 1.11 ഗ്രാം ഹെറോയിൻ പിടികൂടി.
അസം കാൺപൂർ സ്വദേശിയായ ഉമർ ലോ (24) യിൽ നിന്നാണ് പിടികൂടിയത്.ഇയാൾക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.
പേരാമംഗലം എസ്.ഐ.ഫയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമല നഗർ ബസ് സ്റ്റോപ്പിൽ നിന്ന് പിടികൂടിയത്. ലഹരി വിരുത സ്ക്വഡ് അംഗങ്ങളായ എസ് ഐ ഗോപാലൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, വിപിൻദാസ്, വൈശാഖ് എന്നിവരും എസ്.ഐ.ഫയാസിന് ഒപ്പം പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
