എയ്യാലിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ
പോർക്കുളം സ്വദേശികളായ സുരേഷ്, ശ്രീജിത്ത്,ജിഷ്ണു, സുമയർ,അനേക്കൽ സ്വദേശി ശ്രീ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്
എയ്യാൽ സ്വദേശി സജിയാണ് അക്രമണത്തിന് ഇരയായത്
സജിയുടെ സഹോദരൻ ഒന്നാം പ്രതി സുരേഷിന് പണം നൽകാനുള്ള വൈരാഗ്യത്തിൽ സജിയും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്
