ആദ്യമായി വിമാനയാത്ര ചെയ്ത സന്തോഷത്തിലാണ് അടാട്ട് ഗ്രാമപഞ്ചായത്തിലെ മഹാലക്ഷ്മി കുടുംബശ്രീ അയൽക്കൂട്ടം.
അടാട്ടു ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മഹാലക്ഷ്മി കുടുംബശ്രീ അയൽക്കൂട്ടത്തിലെ 36 അംഗ വനിത കൂട്ടായ്മ അംഗങ്ങളാണ് ഇന്നലെ ആദ്യമായി ഒരു വിമാനയാത്ര നടത്തിയത്.50 വയസ്സ് മുതൽ 75 വയസ്സ് വരെ പ്രായമുള്ളവരാണ് യാത്ര പോയത്
ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയും . അവിടെ ചെന്ന് നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിനുശേഷം ഇന്നലെ രാത്രിയോടെ തന്നെ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി . യാത്രയിൽ പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ആശംസകൾ അറിയിക്കാനും യാത്രയപ്പ് നൽകാനും കഴിഞ്ഞ ദിവസം വടക്കഞ്ചേരി എം എൽ എ, സേവ്യാർ ചിറ്റിലപ്പിള്ളി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ,വാർഡ് മെമ്പർ സോണി തരകൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എസ് ശിവരാമൻ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ടി കെ മുരുകൻ കുടുംബശ്രീ ചെയർപേഴ്സൺ ധന്യ നന്ദകുമാർ എന്നിവരും യാത്രയാക്കാൻ ചെന്നിരുന്നു.


