മരണക്കുഴികളിൽ റീത്ത് സമർപ്പിച്ച് കേരള കോൺഗ്രസ്

 മരണക്കുഴികളിൽ  റീത്ത്  സമർപ്പിച്ച്  കേരള  കോൺഗ്രസ്  യൂത്ത്  ഫ്രണ്ട്  പ്രതീകാത്മക പ്രതിഷേധ   സമരം നടത്തി.

 


    തൃശ്ശൂർ കുന്നംകുളം റൂട്ടിലെ മരണ കുഴികളിൽ റീത്ത് സമർപ്പിച്ചു കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രതീകാത്മക പ്രതിഷേധ സമരം നടത്തി.. പൊതുസമൂഹത്തിന്റെ നികുതി പണം ഉപയോഗിച്ച് 29 ലക്ഷം രൂപ ചിലവ് ചെയ്ത് കളിമണ്ണും, കരിങ്കൽ ചീളും ഉപയോഗിച്ച് താൽക്കാലിക ആശ്വാസ നടപടികൾ നടത്തിയത് ജനങ്ങളെ പൂർണ്ണമായും കബളിപ്പിക്കൽ ആണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് CV കുര്യാക്കോസ് കുറ്റപ്പെടുത്തി. യോഗത്തിൽ കേരള യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി TP സന്തോഷ് അധ്യക്ഷത വഹിച്ചു, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആൻസൺ കെ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. 


   കേരള യൂത്ത് ഫ്രണ്ട് നിയോജ മണ്ഡലംവൈസ് പ്രസിഡണ്ട് കെ ജെ ജോബി,യൂത്ത് ഫ്രണ്ട് ഭാരവാഹികളായ കെ പി ബിജോയ്, കെ എഫ് ഗിരീഷ്, സിജെ ഫ്രാൻസിസ്  MT ജെറിൻ സാജി മേക്കാട്ടുകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജെയിംസ് പോൾ പെരുമാടൻ,സുനിലൻ കണ്ടിരുത്തി,  എന്നിവർ പ്രസംഗിച്ചു ,ആന്റോ D കുന്നത്ത്, സി എ ജോസ്,  ദിലീപ് വടേരിയാട്ടിൽ,  കെ എൽ ജോയ്, കെ ഓ ജോജു, സി ടി ഡേവിസ്, ALആന്റണി, കെ ഐ ആന്റോ, EC ആന്റണി എന്നിവർ നേതൃത്വം നൽകി