കേച്ചേരി : ബസ് ജീവനക്കാർ വ്യത്യസ്ഥ രീതിയിൽ പ്രതിഷേധിച്ചു.
തൃശൂർ -കുന്നംകുളം കുറ്റിപ്പുറം റോഡിൻ്റെ ദയനീയതയിൽ ഇന്ന് പൂർണ്ണമായും ബസ് ജീവനക്കാർ തൊഴിൽ ബഹിഷ്കരിച്ചു പ്രതിഷേധം നടത്തിയത്. ചൂണ്ടലിൽ നിന്നും കേച്ചേരി വരെയുള്ള അഞ്ചുകിലോമീറ്റർ റോഡിലെ ഓരോ കുഴികളിലും ഇരുന്നു പ്രതിഷേധം പ്രകടപ്പിച്ചാണ് വ്യസ്ത സമരം ജീവനക്കാർ നടത്തിയത്. തിരക്കേറിയ റോഡിലൂടെയുള്ള വാഹനങ്ങളെ ഏറെ പാടുപെട്ടാണ് കുന്നംകുളം പോലീസ് നിയന്ത്രിച്ചിരുന്നത്. രാഷ്ട്രീയത്തിനധീതമായി നടത്തിയ പ്രതിഷേധസമരത്തിനു വൻജനപിന്തുണ നേടാൻ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിനു ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
