കാത്തിരിപ്പിന് വിരാമം.

  

  നവീകരിച്ച കെട്ടിടത്തിൽ മുണ്ടൂർ സബ്റജിസ്ട്രാർ ഓഫീസ്  പ്രവർത്തനം ആരംഭിക്കുവാൻ ഗവർമ്മെൻ്റ് ,ഓർഡർ ഇറക്കി.

   


         മുണ്ടൂരിൽ നവീകരിച്ച സബ് റജിസ്റ്റർ ഓഫീസ് 2024 ജൂലായ് 22 തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ തുറന്ന് പ്രവർത്തിക്കും. 

    വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി,   റജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനെ നേരിൽ കണ്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തന ഉദ്ഘാടനം വേഗത്തിൽ ആക്കിയത്.

   20/7/ 2024ന് ഗവർന്മേൻ്റ് ജി. ഒ . ഇ 3/198/ 2024- ടാക്സിസ് ഡിപ്പാർട്ട്മെൻ്റിന് വേണ്ടി , എം.വി. പ്രമോദ് ജോയിൻ്റ് സെക്രട്ടറി ഇറക്കിയ,അടിയന്തിര ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, സംസ്ഥാന റജിസ്ട്രേഷൻ ഇൻസ്പക്ടർ ജനറലിന് നിർദ്ദേശംനൽകി



     ആയതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ റജിസ്ട്രാർക്ക്, ഇൻസ്പക്ടർ ജനറൽ റജിസ്ട്രേഷൻ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 



    കെട്ടിടം ഉൽഘാടനം നിർവ്വഹിച്ചിട്ടും, ഓഫീസ് മാറാനുള്ള കാലതാമസത്തെ സംബന്ധിച്ച് സമഗ്രമായി പരിശോധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ, മാതൃകപരമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് മിനിസ്റ്ററുമായുള്ള ചർച്ചയിൽ, എം എൽ എ ആവശ്യപ്പെട്ടു.