ചീരക്കുഴിയില്‍ ആനയൂട്ട്
പേരാമംഗലം:
ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു.
ആനയൂട്ടില്‍ ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, തെച്ചിക്കോട്ട്കാവ് ദേവീദാസന്‍, ചിറയ്ക്കല്‍ ശബരിനാഥ്, കടകച്ചാല്‍ ഗണേശന്‍ എന്നീ ഗജവീരന്മാര്‍ പങ്കെടുത്തു. വിശേഷാൽ പൂജകൾക്ക് ശേഷം മേൽശാന്തി അജയൻ ആദ്യം ഉരുള നൽകിക്കൊണ്ട് ഊട്ടിന് തുടക്കമായി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ, അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ തുടങ്ങി വിശിഷ്ടാതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


