50 എച്ച്പിയുടെ രണ്ട് സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ ഘടിപ്പിച്ചു

    എടക്കളത്തൂര്‍ മേഞ്ചിറ കോള്‍ പടവില്‍ 50 എച്ച്പിയുടെ രണ്ട്


സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ ഘടിപ്പിച്ചു.


    കൃഷിക്ക് ആവശ്യത്തിനായി 200 ഏക്കറോളം വരുന്ന പാടശേഖരത്തിലെ  വെള്ളം വറ്റിക്കുന്നത് ഇനി എളുപ്പമാകും. നേരത്തെ പെട്ടി പറ സംവിധാനം ഉപയോഗിച്ചാണ് ഓരോ വര്‍ഷവും വെള്ളം വറ്റിച്ചിരുന്നത്.



  വെള്ളം വറ്റിക്കുന്നതിനായി പെട്ടി പറ സംവിധാനം ഘടിപ്പിക്കുന്നതിനും പിന്നീട് അഴിച്ചുമാറ്റുന്നതിനും 2 ലക്ഷം രൂപ ഓരോ വര്‍ഷവും പാടശേഖരസമിതിക്ക് ചെലവ് വരുമായിരുന്നു എന്നാല്‍ സബ്മേഴ്‌സിബിള്‍ പമ്പുകള്‍ സ്ഥിരം സംവിധാനമായി ഉപയോഗിക്കാനാകും. ഇതോടെ പാടശേഖരസമിതിക്ക് വര്‍ഷാവര്‍ഷം 2 ലക്ഷം രൂപയുടെ ചിലവ് ഇനിയുണ്ടാകില്ല. മാത്രമല്ല, വൈദ്യുതി ചാര്‍ജ് കുറയുകയും ചെയ്യും. 




   150 ഓളം കര്‍ഷകരാണ് മേഞ്ചിറ പാടശേഖര സമിതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. പടശേഖരസമിതി ഭാരവാഹികളോടൊപ്പം പറപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പരിശ്രമങ്ങളുടെ ഫലമായാണ് സംസ്ഥാന കാര്‍ഷിക വകുപ്പ് 27 ലക്ഷം വില വരുന്ന രണ്ട് മോട്ടോറുകള്‍ അനുവദിച്ചത്. ആകെ 54 ലക്ഷം രൂപ ചെലവില്‍ രണ്ട് 50 എച്ച്പിയുടെ രണ്ട് സബ്‌മേഴ്‌സില്‍ പമ്പുകളാണ്   അനുവദിച്ചത്.