സംസ്ഥാന തല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അദിത്ത് ലാഷിനെ അനുമോദിച്ചു.
കടങ്ങോട്:
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തല സിഐഎസ് സിഇ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അദിത് ലാഷിനെ കടങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. അണ്ടർ 19 വിഭാഗത്തിൽ 40 കിലോയിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിലാണ് സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചത്. തിരുത്തിപറമ്പ് ഓക്സിലിയം സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അദിത്ത് ലാഷ്. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി പി ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം സിവി സുഭാഷ് പങ്കെടുത്തു. ഓക്സീലിയം സ്ക്കൂൾ കരാട്ടെ പരിശീലകൻ എം പി റെനീഷിൻ്റെ ശിക്ഷണത്തിലാണ് കരാട്ടെ പരിശീലനം നടത്തുന്നത്. കർഷക സംഘം വടക്കാഞ്ചേരി എരിയ കമ്മറ്റി അംഗം സി എച്ച് ലാഷിൻ്റെയും ഓക്സീലിയം സ്കൂൾ അധ്യാപിക നിഷ ലാഷിൻ്റെയും മകനാണ് അദിത്ത്.
