മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം ജെ നിജോൺ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും,സാമൂഹ്യ സാംസ്കാരിക രംഗത്ത് വിജയം കൈവരിച്ച വ്യക്തികളെയും ചടങ്ങിൽ അനുമോദിച്ചു.
കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി, വൈസ് പ്രസിഡന്റ് കെ എം ലെനിൻ,ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു സുരേഷ്,സിഡിഎസ് ചെയർപേഴ്സൺ സിന്ധു പ്രകാശൻ,സിപിഐഎം പുഴയ്ക്കൽ ഏരിയാ സെക്രട്ടറി കെ എസ് സുഭാഷ്,ബാങ്ക് സെക്രട്ടറി ഇൻചാർജ് ഒ വി ജിഷ,ലോക്കൽ സെക്രട്ടറിമാരായ ടി ഷാജു ജോസ്,കെ കണ്ണൻ കൃഷി ഓഫീസർ ഡോ.ജസ്ന മരിയ,യുവി വിനീഷ്,അഖില പ്രസാദ്, ലിൻ്റി ഷിജു എന്നിവർ സംസാരിച്ചു.


