ബ്ലോക്ക് തല കർഷകസഭ സംഘടിപ്പിച്ചു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല കർഷകസഭ സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തിയ കർഷക സഭകളിൽ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ ക്രോഡീകരണവും നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഡി വിത്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണ് ജലസംരക്ഷണ മേഖലയിൽ സംസ്ഥാന, ദേശീയ, യുഎൻ അവാർഡ് ജേതാവായ കർഷകൻ കൂടിയായ വർഗീസ് തരകൻ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്തു.
അദ്ദേഹത്തെ ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു. ഓരോപഞ്ചായത്തിലെയും കൃഷി ഓഫീസർമാർ പഞ്ചായത്ത് തല കർഷകസഭകളിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു. ചടങ്ങിന് തൊളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഘുനാഥൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സമ്മാരായ രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ മെറീന ബാബു, ഉഷ ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ബിജു, ആനി ജോസ്, വി എസ് ശിവരാമൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി എസ് പ്രതീഷ്, അടാട്ട് ഫാർമേഴ്സ് സകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. പി . ഡി പ്രതീഷ് മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിന് എത്തിയ എല്ലാ കർഷകർക്കും അവാർഡ് ജേതാവും കർഷകനും കൂടിയായ വർഗീസ് തരകൻ ആയുർ ജാക്ക് പ്ലാവിൻ തൈ വിതരണം ചെയ്തു.

