ഭാരത് റൈസ് വേലൂർ പഞ്ചായത്തിലും വിതരണം നടന്നു.
കനത്ത മഴയിലും നീണ്ട ക്യൂവിൽ നിന്നു കൊണ്ടാണ് പത്ത് കിലോ അടങ്ങിയ കിറ്റ് 290 രൂപ നല്കി ആവശ്യക്കാർ വാങ്ങിയത്. വൻ വില വർദ്ധനയ്ക്കിടയിലും സാധാരണക്കാർക്ക് ചെറിയ വിലയ്ക്ക് അരി ലഭിക്കുന്നത് വലിയ ആശ്വാസമായതിനാലാണ് ജനങ്ങളുടെ നീണ്ട ക്യൂ അനുഭവപ്പെട്ടത്. ഭാരത് റൈസ് വേലൂർ പഞ്ചായത്തിൽ വിതരണം നടത്തുന്നതിന് എം ആർ രമേശൻ, ഉണ്ണികൃഷ്ണൻ അമ്മാത്ത്, സുരേഷ് തിരുത്തിയിൽ, യദുകൃഷ്ണൻ കുറുമാൽ എന്നിവർ നേതൃത്വം നല്കി
