വേലൂർ ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും , വിശുദ്ധ റോസാ പുണ്യവതിയുടെയും തിരുനാളിന്റെ കൊടികയേറ്റ കർമ്മം ഇടവക വികാരി റവ. ഫാദർ റാഫേൽ താണിശ്ശേരി നവനാൾ കുർബാനയ്ക്കും ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം നിർവഹിച്ചു. മെയ് 7,8 തീയതികളിൽ ആണ് 300 -ാം സംയുക്ത ഊട്ട് തിരുനാൾ ആഘോഷിക്കുന്നത്. വികാരി റവ. ഫാദർ റാഫേൽ താണിശ്ശേരിയും , അസിസ്റ്റൻറ് വികാരി ജെയ്സൺ പഴയിടത്ത് തിരുനാൾ കമ്മിറ്റി കൺവീനർമാർ, കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ കൊടിയേറ്റ കർമ്മത്തിന് നേതൃത്വം നൽകി. ഗ്രൂപ്പിൽ കയറാൻ 👇 യൂട്യൂബ് വാർത്തയ്ക്ക്👇
അംഗൻവാടിയിൽ ഗേറ്റ് വയ്ക്കാത്തതിൽ വിവാദം വേലൂർ : വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മണിമലർക്കാവ് മേഖലയിലുള്ള എഴുപത്തി ആറാം നമ്പർ ( no :76 ) റോഡരികിൽ ഉള്ള അങ്കണവാടിയിൽ ഇതുവരെ ഗേറ്റ് വയ്ക്കാത്തതിൽ രക്ഷിതാക്കൾ വാർഡ് മെമ്പർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഗേറ്റ് വയ്ക്കാത്തതിന്റെ കാരണം പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ 2016 കാലഘട്ടത്തിൽ മണിമലർക്കാവ് മേഖലയിൽ ഉള്ള ഈ അങ്കണവാടിയിൽ ഗേറ്റിനായി 6145 / രൂപ വേലൂർ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുകയും, 40 കിലോ തൂക്കമുള്ള ഗേറ്റ് സ്ഥാപിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു. എന്‍…
കാർ പാടത്തേക്ക് മറിഞ്ഞ് ഒരു വയസ്സായ കുട്ടിയുൾപ്പടെ രണ്ടുപേർക്ക് പേർക്ക് പരിക്ക് പറപ്പൂർ : അന്നക്കര കോക്കൂർ റോഡിന് സമീപം ഇന്ന് (29/04/2024) ഉച്ചയ്ക്ക് 12 മണിയോടെ കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള ബിയാറ, 35 വയസ്സുള്ള ബിനു എന്നിവർക്കാണ് പരിക്കേറ്റത്. പറപ്പൂർ ആക്സ് പ്രവർത്തകർ ഇവരെ അമല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല , പ്രാ ഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. അപകടത്തിൽ കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. .
തിരുനാളിന് കൊടിയേറി അമലനഗർ : അമലനഗർ സെന്റ് ജോസഫ്സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെയും പരി. അമ്മ യുടെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. മെയ് 4, 5, 6 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്. തിരുകർമ്മങ്ങൾക്കും നവനാൾ പാട്ടുകുർബ്ബാനക്കും ശേഷം വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത് സംയുക്ത തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു. കൂടുതൽ വാർത്തകൾക്ക് 👇 തിരുനാൾ ജനറൽ കൺവിനർ . പി.സി. ശീമോൻ, കൈക്കാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, മറ്റ് കൺവീനർമാർ എന്നിവർക്കൊപ്പം വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്തും കൊടിയേറ്റത്തിനും…
കുടുംബം കൂട്ടായ്മ വാർഷികവും, പൗരോഹിത്യ രജത ജൂബിലിയും സമുചിതമായി ആഘോഷിച്ചു . മുണ്ടൂർ പരിശുദ്ധ കർമ്മലമാതാവിൻ ദേവാലയത്തിലെ സെന്റ് ജോർജ്ജ് കുടുംബ കൂട്ടായ്മ വാർഷികവും വികാരി റവ . ഫാ. ബാബു അപ്പാടൻ അച്ചന്റെ പൗരോഹിത്യ രജത ജൂബിലിയും സമുചിതമായി ആഘോഷിച്ചു. 25ാം വർഷത്തെ അനുസ്മരിച്ചു കൊണ്ട് 25 മെഴുതിരികൾ 25 ആശയങ്ങൾ ഉൾപ്പെടുത്തി 25 വ്യക്തികൾ തിരി തെളിയിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. പ്രസിഡണ്ട് ജോബി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ കൺവീനർ ജോബി എം ഒ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സിജു ജോസ് റിപ്പോർട്ടും ട്രഷറർ ജേക്കബ്ബ് അറങ…
കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടു . വേലൂർ നാട്ടിക ലെമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തത്തിനു ചികിത്സയിലിരിക്കെ ഫിക്സ് കണ്ടതിനെ തുടർന്നു മരണപ്പെട്ടു. വേലൂർ കുന്നത്ത് റിട്ടേ.എസ് ഐ ബാബുവിൻ്റെ മകൻ വിബിൻ (36) ആണ് മരിച്ചത്. മാതാവ് : ശോഭന. ഭാര്യ: ലിജി. മക്കൾ : ധ്രുവ , കെവിൻ. സഹോദരൻ: നിധിൻ (സിആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ ചത്തീസ്ഘഡ്) സംസ്കാരം ഇന്ന് വൈകീട്ടു മൂന്നിന് ശാന്തിതീരത്ത്. നാട്ടുവാർത്ത ന്യൂസ് ഗ്രൂപ്പിൽ അംഗമാകുവാൻ 👇
Congratulations! Mt. Carmel parish Chengaloor. 58 persons donated hair for cancer patients Nattuvartha News👇
എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റേയും പരിശുദ്ധ കൊന്തമാതാവിൻ്റേയും ഊട്ടുതിരുനാൾ ഞായറാഴ്ച (28/4/24)ആഘോഷിച്ചു. ചിത്രം : തിരുനാൾ പ്രദക്ഷിണത്തിൽ നിന്ന് 🙏 ഇടവക വികാരി റവ. ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ ,കൈക്കാരൻ മാരായ അറക്കൽ ഫ്രാൻസിസ് ജോണി,അറങ്ങാശ്ശേരി തോമസ് ജോഷി,പാലയൂർ അന്തോണി ടോമി,മറ്റ് തിരുനാൾ കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകി. നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ👇
വേലൂർ ഫോറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെയും , വിശുദ്ധ റോസാ പുണ്യവതിയുടെയും മെയ് 7,8 തീയതികളിൽ നടക്കുന്ന 300 -ാം സംയുക്ത ഊട്ട് തിരുനാളിൻ്റെ സപ്ലിമെൻറ് പ്രകാശനം വേലൂർ ഫൊറോന വികാരി റ വ . ഫാദർ റാഫേൽ താണിശ്ശേരിയും , അസിസ്റ്റൻറ് വികാരി ജെയ്സൺ പഴയിടത്തും ചേർന്ന് നിർവഹിച്ചു. . ജനറൽ കൺവീനർ ലാറ്റി ആന്റണി പബ്ലിസിറ്റി കൺവീനർ ജോസഫ് മാത്യു എന്നിവർക്ക് സപ്ലിമെൻറ് കൈമാറുകയും ചെയ്തു... നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇
⭕FLASH NEWS⭕ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ കത്തി നശിച്ചു. പേരാമംഗലം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ യാണ് സംഭവം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ക്ഷേത്രത്തിൽ നടന്നിരുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരും ക്ഷേത്ര ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ . ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . - പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. -ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും…
ലോക്സഭാ തിരഞ്ഞെടുപ്പ്; പണം നല്കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്ക്കെതി രെ കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണ തേജ. ഏപ്രില്‍ 25 വൈകീട്ട് വീടുകളിലെത്തി ഒരു വീടിന് 500 രൂപ വീതം നല്കി എന്നാണ് ആരോപണം. നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇
വേലൂർ : വോട്ട് ചെയ്യാന്‍ പോളിംഗ് സ്റ്റേഷനിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്. വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത് . ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ പുലിയന്നൂർ ഗവൺമെന്റ് യു പി സ്കൂളിലെ ബൂത്ത് 156-ൽ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല് തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ കൈവരിയില്‍ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയില്‍ അനങ്ങാന്‍ കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു. ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂ…
100% സക്സസ്ഫുൾ പ്രോഗ്രാം 🔥 രജിസ്റ്റർ ചെയ്തു ആദ്യ ക്ലാസ്സ് ഇഷ്ട്ടപെട്ടാൽ മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറയുന്ന ഈ മേഖലയിലെ ആദ്യ ഓൺലൈൻ വർക്ക് ഷോപ്പ്❤️ ✨ പൊതു വേദിയിൽ സംസാരിക്കാൻ ഭയം, മടി, ലജ്ജ ഇതിൽ ഏതെങ്കിലും ആണോ നിങ്ങളെ തടസപ്പെടുത്തുന്നത്. നേരിട്ട് വരുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ. എങ്കിൽ ഇതാ 4 ആഴ്ചത്തെ (30 ദിവസം) ഒഴിവ് സമയം ഉപയോഗിച്ച് ഉള്ള ഓൺലൈൻ പരിശീലനത്തിലൂടെ നിങ്ങൾക്കും പൊതുവേദിയെ കീഴടക്കാം.(നിങ്ങളുടെ ഒഴിവ് സമയത്തു ആക്റ്റീവിറ്റികൾ ചെയ്യാവുന്നതാണ്)കൂടുതൽ വിവരങ്ങൾക്കും വെള്ളി (26-04-24) തുടങ്ങുന്ന ബാച്ചിലേക്കു (പ്രവാസി സുഹൃത്തുക്കൾക്കു ക…
വിവാഹവും, ഒപ്പം വോട്ടും രേഖപ്പെടുത്തി. കൈപ്പറമ്പ് : യൂത്ത് കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് ശ്രീരാഗ് വിവാഹ ദിനമാണെങ്കിലും വോട്ട് പാഴാക്കിയില്ല. വെള്ളിയാഴ്ച വധുവിൻ്റെ വീടായ പാലക്കാട് പറളിയിലായിരുന്നു വിവാഹ ചടങ്ങുകൾ .ചടങ്ങുകൾക്ക് ശേഷം വധുവുമൊത്ത് കൈപ്പറമ്പിലേക്ക് വോട്ട് ചെയ്യാനായി യാത്ര കുറച്ച് നേരത്തെയാക്കാമെന്ന് വിചാരിച്ചുവെങ്കിലും വധു വോട്ട് ചെയ്ത ശേഷമെ വരൻ്റെ വീട്ടിലേക്ക് പുറപ്പെട്ടുള്ളു. രണ്ട് പേരും ആലത്തൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരാണുതാനും. സമയത്തിന് വോട്ട് ചെയ്യാനായി മുണ്ടൂർ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ ബൂത്തിൽ പ്രവർത്ത…
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ . താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നും, ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണെന്നും, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി
കേച്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു; രക്ഷകരായത് പോലീസ് കേച്ചേരി : മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടിൽ 72 വയസ്സുള്ള സെബാസ്റ്റ്യനാണ് കുഴഞ്ഞുവീണത്.ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ്,പോലീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ മിഥുരാജ് എന്നിവരുടെ നേതൃത്വത്തിൽ വയോധികനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
ആർച്ച് ബിഷപ്പ് മാർ ജോസഫ് കുണ്ടു കുളം നമ്മെ വിട്ടുപിരിഞ്ഞു പോയിട്ട് ഇന്നേക്ക് 26 വർഷം അദ്ദേഹത്തിൻറെ പാവന സ്മരണയ്ക്ക് വേണ്ടി.
തൃശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃശൂർ മുക്കാട്ടുകര സെന്റ്. ജോർജ് സ്കൂളിലാണ് അദ്ദേഹം കുടുംബ സമേതം വോട്ട് ചെയ്യാനെത്തിയത്
തൃശ്ശൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: വി എസ് സുനിൽകുമാർ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി . മുറ്റിച്ചൂർ എൽ.പി സ്കൂളിലായിരുന്നു സുനിൽകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തിയത് .
ഒമാനിലെ നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പടെ മൂന്ന് പേർ മരിച്ചു . രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ട മാജിദ ര…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി കൈപ്പറമ്പ് സ്വദേശി കണിയത്ത് വീട്ടിൽ 26 വയസ്സുള്ള അഖിലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ഗുരുവായൂരിലെ ലോഡ്ജിൽ വച്ചും തിരുവനന്തപുരത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും പറയുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പ…
കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ അവാർഡ് വാരണാസി ഫീമോഫീലിയ ചാപ്റ്റർ സ്ഥാപകൻ ഒ പി. പാണ്ഡേക്ക്. കുന്നംകുളം: ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവ വൈകല്യങ്ങളുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വർഷം തോറും നൽകി വരുന്ന കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ അവാർഡ് വാരണാസി ഫീമോഫീലിയ ചാപ്റ്റർ സ്ഥാപകൻ ഒ പി. പാണ്ഡേക്ക് നൽകുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ 28 കാലത്ത് 10 ന് അക്കിക്കാവ് കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് അവാർ…
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ തൃശൂരിൽ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം. കേസ് കൊടുത്ത് വൈദികൻ പുതുക്കാട് പള്ളി വികാരി ഫാ. പോൾ തേക്കാനത്തിന്റെ പേരിലാണ് ബിജെപിക്കാർ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ വൈദികൻ പുതുക്കാട് പോലിസിൽ പരാതി നൽകി. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ👇 ക്ലിക്ക് ചെയ്യുക👇 മാസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
അമലയിൽ ആധുനിവൽക്കരിച്ച ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി🌞 അമലനഗർ : അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി പുതുക്കി പണിത ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത പ്രൊവിൻഷ്യാൾ റവ. ഫാദർ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിർവഹിച്ചു. അമല ഡയറക്ടർ റവ. ഫാദർ. ജൂലിയസ് അറക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ റവ. ഫാദർ. ഷിബു പുത്തൻപുരക്കൽ സിഎംഐ എന്നിവർ പ്രസംഗിച്ചു. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 പുതിയ കോട്ടേജുകളിൽ ആയുർവേദ ട്രീറ്റ്മെന്റിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.100 ബെഡുകളിൽ അധികമുള്ള NABH അംഗീകാരം ലഭിച്ച ആയുർവേദ ആശുപത്രികളുടെ പട്ടികയിൽ ഇന്ത്യയിൽ …