തിരുനാളിന് കൊടിയേറി

 തിരുനാളിന് കൊടിയേറി

      അമലനഗർ:


     അമലനഗർ സെന്റ് ജോസഫ്‌സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെയും പരി. അമ്മ യുടെയും വി. സെബസ്‌ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

മെയ് 4, 5, 6 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്.

 തിരുകർമ്മങ്ങൾക്കും നവനാൾ പാട്ടുകുർബ്ബാനക്കും ശേഷം വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത് സംയുക്ത തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു.

കൂടുതൽ വാർത്തകൾക്ക് 👇


തിരുനാൾ ജനറൽ കൺവിനർ . പി.സി. ശീമോൻ, കൈക്കാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, മറ്റ് കൺവീനർമാർ എന്നിവർക്കൊപ്പം  വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്തും കൊടിയേറ്റത്തിനും തിരുനാളിനും നേതൃത്വം നൽകുന്നു.