വേലൂർ :
വോട്ട് ചെയ്യാന്‍ പോളിംഗ് സ്റ്റേഷനിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്. വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത്.
ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ പുലിയന്നൂർ ഗവൺമെന്റ് യു പി സ്കൂളിലെ ബൂത്ത് 156-ൽ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ കൈവരിയില്‍ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയില്‍ അനങ്ങാന്‍ കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു. ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലം ഏറെനേരം കഴിഞ്ഞ് എരുമപ്പെട്ടിയില്‍നിന്നും ആംബുലന്‍സ് എത്തിയാണ് ജോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
നാട്ടുവാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ക്ലിക്ക് ചെയ്യുക.
ഇലക്ഷന്‍ ബൂത്തിനു സമീപം നടന്ന അപകടത്തില്‍ പരുക്കേറ്റ ജോളിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസഥര്‍ ആരും തന്നെ തയാറായില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലും എക്‌സ്‌റേയിലും വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കുള്ളതായി കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് ജോളിക്കും ഒപ്പംവന്ന രണ്ടു പേര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല.