പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

 


   പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി കൈപ്പറമ്പ് സ്വദേശി കണിയത്ത് വീട്ടിൽ 26 വയസ്സുള്ള അഖിലിനെയാണ്



 കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ഗുരുവായൂരിലെ ലോഡ്ജിൽ വച്ചും തിരുവനന്തപുരത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും പറയുന്നു.  പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു.

 നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇

 തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.