കേച്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു; രക്ഷകരായത് പോലീസ്
കേച്ചേരി : മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടിൽ 72 വയസ്സുള്ള സെബാസ്റ്റ്യനാണ് കുഴഞ്ഞുവീണത്.ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ്,പോലീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ മിഥുരാജ് എന്നിവരുടെ നേതൃത്വത്തിൽ വയോധികനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.