അംഗൻവാടിയിൽ ഗേറ്റ് വയ്ക്കാത്തതിൽ വിവാദം

 അംഗൻവാടിയിൽ ഗേറ്റ് വയ്ക്കാത്തതിൽ വിവാദം

വേലൂർ :


വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മണിമലർക്കാവ്  മേഖലയിലുള്ള എഴുപത്തി ആറാം നമ്പർ ( no :76 ) റോഡരികിൽ ഉള്ള അങ്കണവാടിയിൽ ഇതുവരെ ഗേറ്റ് വയ്ക്കാത്തതിൽ രക്ഷിതാക്കൾ വാർഡ് മെമ്പർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഗേറ്റ് വയ്ക്കാത്തതിന്റെ കാരണം പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ 

   2016 കാലഘട്ടത്തിൽ മണിമലർക്കാവ്  മേഖലയിൽ  ഉള്ള  ഈ അങ്കണവാടിയിൽ ഗേറ്റിനായി 6145 /  രൂപ വേലൂർ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുകയും, 40 കിലോ തൂക്കമുള്ള ഗേറ്റ് സ്ഥാപിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാൽ ഇതുവരെ ഗേറ്റ് പോയിട്ട് ഒരു പടി പോലും വച്ചിട്ടില്ല. കരാറുകാരൻ കൃത്യമായി പണം കൈപ്പറ്റിയിട്ടുണ്ട്. ആരാണ് ഇതിനുത്തരവാദികൾ? ഭരിക്കുന്നവരോ, കരാറുകാരനോ, ഉദ്യോഗസ്ഥരോ?


 എന്തായാലും ആരായാലും ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, അഴിമതി നടന്നിട്ടുണ്ടെങ്കിൽ, സത്യം പുറത്തു വരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്.   ഇപ്പോഴത്തെ വാർഡ് മെമ്പർ സി ഡി സൈമൺ   വിജിലൻസ്, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് രേഖാമൂലം പരാതി കൊടുത്തിട്ടുണ്ട്.  പരിഹാരം കണ്ടില്ലെങ്കിൽ, സത്യം പുറത്തു വരുന്നതുവരെ പരസ്യമായ സമര പരിപാടിയിലേക്ക്  സി ഡി  സൈമന്റെ നേതൃത്വത്തിൽ  ജനാധിപത്യ വിശ്വാസികളുൾ പടെ രംഗത്തുണ്ടായിരിക്കും  എന്ന് അറിയിച്ചു.