കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ അവാർഡ് വാരണാസി ഫീമോഫീലിയ ചാപ്റ്റർ സ്ഥാപകൻ ഒ പി. പാണ്ഡേക്ക്.

 കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ അവാർഡ് വാരണാസി ഫീമോഫീലിയ ചാപ്റ്റർ സ്ഥാപകൻ ഒ പി. പാണ്ഡേക്ക്.

കുന്നംകുളം: ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവ വൈകല്യങ്ങളുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വർഷം തോറും നൽകി വരുന്ന കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ അവാർഡ് വാരണാസി ഫീമോഫീലിയ ചാപ്റ്റർ സ്ഥാപകൻ ഒ പി. പാണ്ഡേക്ക് നൽകുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ 28 കാലത്ത് 10 ന് അക്കിക്കാവ് കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ്  അവാർഡ് സമർപ്പണം നിർവ്വഹിക്കും. ഹീമോഫി ലിയ സൊസൈറ്റി കുന്നംകുളം ചാപ്റ്ററിൻ്റെ 28-ാം വാർഷിക പൊതു യോഗവും, ലോക ഹീമോഫിലിയാദിനവും ആചരിക്കും. സലാവുദ്ദീൻ, പെരിങ്ങോട്ടുകര കാനാടി മഠം മഠാധിപതി വിഷ്ണുഭാരതീയ സ്വാമികൾ, കോട്ടയം വിൻവേൾഡ് ഡയറക്‌ടർ അഡ്വ. ജയസൂര്യൻ, ഗവ.മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ടി.എ. ഷീല തുടങ്ങിയവർ പങ്കെടുക്കും.

ഡോ. ടി.എ. ഷീലയുടെ നേതൃത്വത്തിൽ ഹീമോഫിലിയ ക്ലിനിക്കും,  ജയദേവൻ,  കലേഷ്, സംഗീത എസ്. ബാബു എന്നിവരുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ക്ലിനിക്കും,  ഐ ഡി എ കുന്നംകുളം ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ഡെറിക് ജോസഫ്, ഡോ. രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡെൻ്റൽ ക്ലിനിക്കും നടക്കും. പരിപാടികൾ വിശദീകരിച്ചു നടത്തിയ വാർത്ത സമ്മേളനത്തിൽ.ഹീമോഫീലിയ സൊസൈറ്റി കുന്നംകുളം ചാപ്റ്റർ ഭാരവാഹികളായ പ്രൊഫ. എൻ എൻ.ഗോകുൽദാസ്, സെക്രട്ടറി എസ് ബി.ഭാഗീഷ്, അംഗങ്ങളായ ടി കെ.പ്രശോബ്, ഹസീന എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.