വിവാഹവും, ഒപ്പം വോട്ടും രേഖപ്പെടുത്തി.
കൈപ്പറമ്പ് :
യൂത്ത് കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് ശ്രീരാഗ് വിവാഹ ദിനമാണെങ്കിലും വോട്ട് പാഴാക്കിയില്ല.
വെള്ളിയാഴ്ച വധുവിൻ്റെ വീടായ പാലക്കാട് പറളിയിലായിരുന്നു വിവാഹ ചടങ്ങുകൾ .ചടങ്ങുകൾക്ക് ശേഷം വധുവുമൊത്ത് കൈപ്പറമ്പിലേക്ക് വോട്ട് ചെയ്യാനായി യാത്ര കുറച്ച് നേരത്തെയാക്കാമെന്ന് വിചാരിച്ചുവെങ്കിലും വധു വോട്ട് ചെയ്ത ശേഷമെ വരൻ്റെ വീട്ടിലേക്ക് പുറപ്പെട്ടുള്ളു.
രണ്ട് പേരും ആലത്തൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരാണുതാനും. സമയത്തിന് വോട്ട് ചെയ്യാനായി മുണ്ടൂർ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ ബൂത്തിൽ പ്രവർത്തകർ തയ്യാറെടുപ്പ് നടത്തിയിരുന്നു. വൈകീട്ട് ബൂത്തിൽ കയറി വോട്ട് ചെയ്ത ശേഷമാണ് വീട്ടിലേക്ക് എത്തിയതും സൽക്കാരത്തിൽ പങ്കെടുത്തതും.
യു.ഡി.എഫിനായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ ശ്രീരാഗ്
ഇരുവർക്കും വിലപ്പെട്ട വോട്ട് പാഴായി പോയില്ലല്ലോ എന്ന സന്തോഷത്തിലാണ്.