തുടർച്ചയായി 24 വർഷം അനാഥ ലയങ്ങളിലെ അന്തേവാസികൾക്ക് ആഹ്ളാദയാത്ര ഒരുക്കിയതിൻ്റെ ആഹ്ളാദത്തിലാണ് പറപ്പൂർ ചിറ്റിലപ്പിള്ളി സാൻ്റി മാഷും, ലിജിടിച്ചറും കുടുംബവും, ഇത്തവണ ഉല്ലാസ യാത്രയ്ക്ക് തെരഞ്ഞെടുത്തത് നാലു മണി കാറ്റ് ബോട്ടിംഗ്, ഗുരുവായൂർ ആനക്കോട്ട, പാലയൂർ 'പള്ളി, പഞ്ചവടിയിലെ മറെൻ വേൾഡ്, ബീച്ച്. അന്തേവാസികൾ എല്ലാം മറന്ന്, സന്തോഷത്തിലാറാടി. പുല്ലഴിക്രസ്റ്റീന ഹോം ഡയറക്റ്റർ ഫാ.പോൾസൻ തട്ടിൽ, ജോൺ കുന്നത്ത്, മദർ, സിസ്റ്റഴ്സ് ,ജോബി ജോസ്, സജീവ് ചൂണ്ടൽ തുടങ്ങിയവരും യാത്രക്ക് പിന്നിലുണ്ടായിരുന്നു. സാന്റി മാഷ് സ്കൂൾ അധ്യാപകനായി ആദ്യ…
🚨FLASH NEWS🚨 വാക്വം ക്ലീനറില് നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. ഗുരുവായൂർ സ്വദേശി കോറോട്ട് ശ്രീദേഷ് 35 ആണ് മരിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്
അടാട്ട് യുഡിഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും മുതുവറ ക്ഷേത്ര മൈതനിയിൽ നടത്തി. യുഡിഫ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ എ സാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഫ് മണ്ഡലം ചെയർമാൻ അഡ്വ. സുനിൽ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സി വി കുരിയക്കോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ആമുഖ പ്രഭാഷണം നടത്തി. വാർത്തകൾ മൊബൈലിൽ ലഭിക്കാനായി 👇 യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, , യുഡിഫ് നേതാക്കളായ ലോനപ്പൻ ചക്കചാം പ…
തോളൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് റാലിയും സമ്മേളനം നടത്തി... പറപ്പൂർ ., തോളൂർ മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, റാലിയും പൊതുസമ്മേളനവും നടത്തി. തോളൂർ സെൻട്രൽ നിന്നും ആരംഭിച്ച റാലി പറപ്പൂരിൽ പൊതുസമ്മേളനത്തോട സമാപിച്ചു. പൊതുസമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി. വി.കുര്യാക്കോസ് അഭിപ്രായപ്പെട്ടു.. മണ്ഡലം യുഡിഎഫ് ചെയർമാൻ പി ജി …
പതിയാരം സെൻ്റ് ജോസഫ് സ്ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും സംയുക് ത തിരുന്നാളിന് കൊടികയറി. ഏപ്രിൽ 30 മെയ് 1 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷം. തിരുന്നാളിൻ്റെ ഭാഗമായുള്ള കൊടികയറ്റ കർമ്മം ലദീഞ്ഞ്,നൊവേന, തൈലാഭിഷേകം പ്രസുദേന്തി വാഴ്ച, നേർച്ച സമർപ്പണം, ആഘോഷമായ പാട്ടുകുർബാന എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത സാന്ത്വനം അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാദർ ഡോ ജോസ് വട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു. Nattuvartha ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ഫാദർ ഡേവിസ് ചക്കാലയ്ക്കൽ, ഫാദർ ബിജു ഇടയാള…
സി ബി എസ് ഇ ജില്ലാ സഹോദയ നൽകുന്ന മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ അടാട്ട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നിഷ ടീച്ചറെ (ഹൈസ്കൂൾ വിഭാഗം) മഹാത്മാ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി അനന്തനാരായണൻ മഹാത്മാ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾക്കൊപ്പം ആദരിച്ചു.
പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി; കേരളം വെള്ളിയാഴ്ച വിധിയെഴുതും ❗ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടിൽ തിളച്ചു മറിയുകയാണ് സംസ്ഥാനം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും.സംസ്ഥാനത്ത് തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കു…
യു ഡി എഫ് കുടുംബ സംഗമം നടത്തി. ❗ കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ പട്ടിക്കരയിൽ കെ മുരളീധരൻ്റെ വിജയത്തിന്നായുള്ള പ്രവർത്തനത്തിനു കുടുംബ സംഗമം നടത്തി. കിഴക്കും മുറിയിൽ നടത്തിയ സംഗമം ജെയിസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി കെ. യൂസഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി കെ. ബിജു, സാദിഖ്, കെ എം ശറഫുദ്ദീൻ, ജമാൽ മാസ്റ്റർ, അഷ്ക്കർ പട്ടിക്കര എന്നിവർ സംസാരിച്ചു.
⭕ കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും ⭕ രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. സിപിഎമ്മിന്റെ തൃശ്ശൂരിൽ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.
ദീപിക , രാഷ്ട്ര ദീപിക പത്രത്തിന്റെ കൈപ്പറമ്പ്, തോളൂർ, അടാട്ട്, വേലൂർ, ചൂണ്ടൽ, പഞ്ചായത്ത് പരിധി കേച്ചേരി മേഖല മുഴുവൻ ആയും, പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധി മുഴുവനായും, കൂടാതെ വേലൂർ ഫൊറോന ദൈവാലയങ്ങളിലെയും വാർത്തകളും അറിയിപ്പുകളും ചരമങ്ങളും അപകടങ്ങളും ഗ്രൂപ്പിലുള്ളവർ അറിയുന്നത് താഴെകാണുന്ന👇 9349748665 നമ്പറിൽ അറിയിക്കുമല്ലോ . സ്നേഹത്തോടെ ഈ പ്രദേശങ്ങളിലെ പ്രാദേശിക ലേഖകൻ പോൾസൺ വാഴപ്പള്ളി കൈപ്പറമ്പ്. 9349748665 ഇന്നത്തെ പത്ര കട്ടിങ്ങ്.
എടക്കളത്തൂർ ശിവ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ 8 ദിവസം നീണ്ടുനിൽക്കുന്ന ഉൽസവത്തിന് കൊടികയറി . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഊരാളൻ മാടമ്പ് ചിത്രൻ നമ്പൂതിരിപ്പാട്, മേൽശാന്തി നാരായണൻ , മോഹനൻ നമ്പൂതിരി ഭട്ടതിരിപ്പാട് , ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ , ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഏപ്രിൽ 26 ന് പള്ളിവേട്ടയും 27 ന് ആറാട്ടും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ തെരഞ്ഞെടുപ്പ് റാലിയും,പൊതുസമ്മേളനവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ കെ ചന്ദ്രൻ അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി എൻ സുരേന്ദ്രൻ,പ്രസിഡന്റ് ഇ എം സതീശൻ,ജനതാദൾ നിയോജകമണ്ഡലം പ്രസിഡൻ്റ് സി ടി ഡേവിസ്,കോൺഗ്രസ് (എസ്)ജില്ലാ സെക്രട്ടറി ബാലൻ കണിമംഗലം,എൽഡിഎഫ് നേതാക്കളായ എ എസ് കുട്ടി, എം കെ പ്രഭാകരൻ,ബിജു ആട്ടോർ,കെ എസ് സുഭാഷ്,പി പി പ്രിയൻ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റിലപ്പിള്ളി യൂണിറ്റിന്റെ പുതിയ സാരഥികള്
Follow the Live Nattuvartha News channel on WhatsApp:* https://whatsapp.com/channel/0029VaRErruBadmfllmXKw0G Live നാട്ടുവാർത്തNews 🔹🔹🔹🔹🔹🔹🖇️ https://nattuvarthanews.blogspot.com/ 🖇️📍 Subscribe Our Youtube Channel 💌📯 https://youtube.com/@livenattuvarthanews?si=wEitfhIhI8fLvJ9k Follow Our FB Page https://www.facebook.com/നാട്ടുവാർത്ത-News-104989898969454/ വാർത്തകളും, അറിയിപ്പുകളും, വിശേഷങ്ങളും അറിയുവാൻ ഈ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാകുവിൻ Tap to Join Whatsapp Group Link👇 https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk 🔗🖇️📍 ht…
പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് തീർത്ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്കും കൂട് തുറക്കൽ ശുശ്രൂഷക്കും അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിച്ചു. ദേവാലയത്തിന് അകത്തും പുറത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങൾ ദേവാലയ മുഖമണ്ഡപത്തിൽ പ്രത്യേകം അലങ്കരിച്ച രൂപകൂടിൽ ഭക്ത ജനങ്ങൾക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. …
കാഞ്ഞാണിയിൽ നിന്നു പാവറട്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മനപ്പടിയിൽ യാത്ര അവസാനിപ്പിച്ച് പൂവത്തൂർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മുല്ലശേരി കുമ്പുള്ളി പാലം കനാൽ ബണ്ട് റോഡു വഴി പടി ഞ്ഞാറ് തിരിഞ്ഞ് ഇടിയഞ്ചിറ, തി രുനെല്ലൂർ മരുതയൂർ വഴി പോകണം . തൃശൂർ ഭാഗത്തേക്ക് പോകു ന്ന ചെറു വാഹനങ്ങൾ ചിറ്റാട്ടു കര, താമരപ്പിള്ളി, വഴി പറപ്പൂർ റോഡിൽ പ്രവേശിച്ച് യാത്ര തുടരണമെന്നും പോലീസ് അറിയിച്ചു
നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്; വൈകിയെങ്കിലും ആർപ്പുവിളിച്ച് പൂരപ്രേമികൾ മാനത്ത് വർണ വിസ്മയം തീർക്കാതെ, കണ്ണിനാനന്ദം പകരാതെ തൃശൂർ പൂരം വെടിക്കെട്ട്. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ലെങ്കിലും ആർപ്പുവിളികളോടെ അവർ വെടിക്കെട്ട് ആസ്വദിച്ചു. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുക…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റിന്റെ 41 മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഭദ്രം കുടുംബ സുരക്ഷാ പദ്ധതി സഹായ വിതരണവും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.എൻ.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം ചെയർമാനും യൂണിറ്റ് പ്രസിഡണ്ടുമായ ശ്രീ.പി.പി.ജോണി അധ്യക്ഷനായിരുന്നു. സെക്രട്ടറി ജിൻജോ തോമസ് റിപ്പോർട്ടും ട്രഷറർ ജോൺസൺ പോൾ കണക്ക് അവതരണവും നടത്തി. ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ശ്രീ.എഎൽ. പോൾസന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപയുടെ ചെക്ക് പറപ്പൂർ ഫൊറോന പള്ളി വികാരി ഫാദർ. സെബി പുത്തൂർ കൈമാറി. മുഖ്യപ്രഭാക്ഷണ…
വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിൽ പടർന്നു പിടിച്ച തീ ഫയർഫോഴ്സിന്റേയും, നാട്ടുകാരുടേയും സഹായത്തോടെ അണച്ചു. വെള്ളിയാഴ്ച രാവിലെ കത്തി പടർന്ന തീ ഉച്ചയോടെ പരക്കുകയായിരുന്നു. കുന്ദംകുളം ഫയർഫോഴ്സ് കൂടാതെ പൊതുപ്രവർത്തകരായ ആന്റു,സന്തോഷ്, കുരിയാക്കോസ്. സിജോ പി.കെ, റെനി പുലിയന്നൂർ, പി.എൻ അനിൽ മാസ്റ്റർ, എന്നിവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.
സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമം; 2പേർ അറസ്റ്റിൽ കേച്ചേരി : ഇയ്യാലിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ സ്വദേശികളായ അരിപ്പറമ്പിൽ വീട്ടിൽ 41 വയസ്സുള്ള മുരളി, വാക്കുളങ്ങര വീട്ടിൽ 43 വയസ്സുള്ള അക്ബർ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാതറിൻ അറങ്ങാശ്ശേരി വൃത സമർപ്പണം നടത്തി തയ്യൂർ : തൃശൂർ അതിരൂപതയിലെ തയ്യൂർ ഇടവകാംഗമായ കാതറിൻ അറങ്ങാശ്ശേരി സീറോ മലബാർ സഭയിലെ സന്യാസിനിയായി വൃത സമർപ്പണം നടത്തി. തയ്യൂർ എ. പി. തോമസ് മാസ്റ്ററുടെ കൊച്ചുമകളും അറങ്ങാശ്ശേരി ജോസഫ് -പുഷ്പം ദമ്പതികളുടെ മകളുമായ കാതറിൻ വിശുദ്ധ കുർബാന ആരാധന സന്യാസി സമൂഹത്തിലെ സന്യാസിനിയാണ്. തൃശൂർ ചേറ്റുപുഴ നിർമൽ റാണി പ്രൊവിൻഷ്യൽ ഹൗസ് ദേവാലയത്തിൽ നടന്ന വൃത വാഗ്ദാന ചടങ്ങിൽ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിന്നാണ് നോവൈസ് കാതറിൻ സന്യാസ വസ്ത്രം സ്വീകരിച്ചത്.ഭക്തി നിർഭരമായ ചടങ്ങിൽ ഫാ. ജോസ് ആന്റോ,ഫാ. സെബാ…
കുന്നംകുളത്ത് ഭക്ഷണം വാങ്ങാനെത്തിയ ആൾ കണ്ടത് തയ്യാറാക്കി വെച്ച അൽ ഫഹം എലി തിന്നുന്നത്. മൊബൈൽ ക്യാമറയിൽ പകർത്തി. പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി. തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വച്ചിരുന്ന അൽഫഹം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്. മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോ…
റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ കേച്ചേരി : റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാ തിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ സ്വദേശി കറുപ്പത്താട്ടിൽ വീട്ടിൽ 29 വയസ്സുള്ള രാധാകൃഷ്ണൻ, ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി കുട്ടൻകുളങ്ങര വീട്ടിൽ 54 വയസുള്ള ഷാജൻ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 3 മ…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൈപ്പറമ്പ് യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗം കൈപ്പറമ്പ് കണ്ടങ്ങത്ത് ബിൽഡിങ്ങിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തിയ ശേഷം വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ പി പി ജോണി നിർവഹിച്ചു. തുടർന്ന് പുതിയ ഭരണസമിതി അംഗങ്ങളായി യൂണിറ്റിന്റ നിലവിലെ പ്രസിഡന്റ് ആയിരുന്ന കെ എ സുബ്രമണ്യൻ , ജനറൽ…
മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്കു പുതിയ സാരഥികൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയും , വാർഷീക വും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല അദ്ധ്യക്ഷൻ അബുദൾ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനത്തിന് ജോസ് തോമാസ് അദ്ധ്യക്ഷതവഹിച്ചു . പ്രോഗ്രാം കൺവീനർ ബിൻസൺ സി .ജെ. സ്വാഗതവും, വനിതാ വിഭാഗം പ്രസിഡണ്ട് ജോയ്സി ഷാജു നന്ദിയും പറഞ്ഞു. 2024- -26 വർഷത്തേക്ക് മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളായി ( പ്രസിഡണ്ട്) , ടി. എൽ. ഷാജു , ജെറി (സെക്രട്ടറി) ബിൻ സൺസി.ജെ. ( ട്ര…