തുടർച്ചയായി 24 വർഷം അനാഥ ലയങ്ങളിലെ അന്തേവാസികൾക്ക് ആഹ്ളാദയാത്ര ഒരുക്കിയതിൻ്റെ ആഹ്ളാദത്തിലാണ് പറപ്പൂർ ചിറ്റിലപ്പിള്ളി സാൻ്റി മാഷും, ലിജിടിച്ചറും കുടുംബവും,
ഇത്തവണ ഉല്ലാസ യാത്രയ്ക്ക് തെരഞ്ഞെടുത്തത് നാലു മണി കാറ്റ് ബോട്ടിംഗ്,
ഗുരുവായൂർ ആനക്കോട്ട, പാലയൂർ 'പള്ളി, പഞ്ചവടിയിലെ മറെൻ വേൾഡ്, ബീച്ച്.
അന്തേവാസികൾ എല്ലാം മറന്ന്, സന്തോഷത്തിലാറാടി.
പുല്ലഴിക്രസ്റ്റീന ഹോം ഡയറക്റ്റർ ഫാ.പോൾസൻ തട്ടിൽ, ജോൺ കുന്നത്ത്, മദർ, സിസ്റ്റഴ്സ് ,ജോബി ജോസ്, സജീവ് ചൂണ്ടൽ തുടങ്ങിയവരും യാത്രക്ക് പിന്നിലുണ്ടായിരുന്നു.
സാന്റി മാഷ് സ്കൂൾ അധ്യാപകനായി ആദ്യ ശമ്പളം കിട്ടിയപ്പോൾ അമ്മായി സിസ്റ്റർ ലിനറ്റിനെ കാണാൻ പോയിരുന്നു. അന്ന് പലഹാര പൊതിയുമായി എത്തിയ സാന്റി മാഷിനോട് അമ്മായി സിസ്റ്റർ പറഞ്ഞ അഭിപ്രായത്തെ തുടർന്ന് ആ വർഷം മനക്കൊടി സാവിയോ കോൺവെന്റിലെ അന്തേവാസികളെ പുറത്തുകൊണ്ടുപോയി ഉല്ലാസ യാത്ര സംഘടിപ്പിച്ചു . അങ്ങനെ തുടങ്ങിയ ആണ്ടിലെ ഒരു ഉല്ലാസയാത്രയാണ് കഴിഞ്ഞദിവസം തൃശൂരിൽ നിന്ന് പോയത് . ഈ യാത്ര സാന്റി മാഷും, ലിജി ടീച്ചറും ഒരുക്കുന്ന 24-ആം മത്തെ ഉല്ലാസയാത്രയാണ്.
കൈപിടിച്ചു നടത്താൻ, അച്ചനമ്മമാർ ഇല്ലാത്ത പിഞ്ചു ബാല്യങ്ങൾക്ക് ഇത് ഉല്ലാസത്തിന്റെ ഒരു ദിവസം ആയിരിന്നു .
ഈ യാത്രയിൽ കുഞ്ഞുങ്ങളെ മാത്രമല്ല വയോധികരേയും കൂട്ടി അമ്പതോളം പേരും ആയാണ് യാത്ര പോയത് . ഒരു ദിവസം രാവിലെ മുതൽ രാത്രി വരെ നീളുന്ന വിനോദയാത്ര കാലത്ത് ഒരു വലിയ ടൂറിസ്റ്റ് ബസുമായി ജില്ലയിലെ അനാഥമന്ദിരങ്ങളിൽ നിന്ന് കുട്ടികളും മുതിർന്നവരും ആയി യാത്ര തിരിച്ചു. സമ്മാനപൊതികളും, വിഭവസമൃദ്ധവുമായ ഭക്ഷണവും, യാത്രയിൽ വിതരണം ചെയ്തു. കലാപരിപാടികളും ഒരുക്കിയിരുന്നു. യാത്രയിൽ മാഷിനും ടീച്ചർക്കും ഒപ്പം മകൻ സിയോണിനേയും കൂട്ടിയിരുന്നു.