എടക്കളത്തൂർ ശിവ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ 8 ദിവസം നീണ്ടുനിൽക്കുന്ന ഉൽസവത്തിന് കൊടികയറി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഊരാളൻ മാടമ്പ് ചിത്രൻ നമ്പൂതിരിപ്പാട്, മേൽശാന്തി നാരായണൻ , മോഹനൻ നമ്പൂതിരി ഭട്ടതിരിപ്പാട് , ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ , ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഏപ്രിൽ 26 ന് പള്ളിവേട്ടയും 27 ന് ആറാട്ടും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.