കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റിന്റെ 41 മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഭദ്രം കുടുംബ സുരക്ഷാ പദ്ധതി സഹായ വിതരണവും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.എൻ.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാനും യൂണിറ്റ് പ്രസിഡണ്ടുമായ ശ്രീ.പി.പി.ജോണി അധ്യക്ഷനായിരുന്നു. സെക്രട്ടറി ജിൻജോ തോമസ് റിപ്പോർട്ടും ട്രഷറർ ജോൺസൺ പോൾ കണക്ക് അവതരണവും നടത്തി. ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ശ്രീ.എഎൽ. പോൾസന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപയുടെ ചെക്ക് പറപ്പൂർ ഫൊറോന പള്ളി വികാരി ഫാദർ. സെബി പുത്തൂർ കൈമാറി.
മുഖ്യപ്രഭാക്ഷണം ജില്ലാ സെക്രട്ടറി ശ്രീ.വി.ടി. ജോർജ്ജ് നടത്തി. യൂണിറ്റിലെ പ്രായം കൂടിയ മെമ്പറായ ശ്രീ.കെ.ഐ ഔസേപ്പിനെ മെമന്റോ നൽകി സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ.ജോജി തോമാസ് ആദരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി. റീത്ത തോമസ് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ.സെനിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും യൂണിറ്റ് ജോ. സെക്രട്ടറിയുമായ ശ്രീ സി.ടി.ഡേവിസ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡൻറ് ശ്രീ.കെ.ഡി.ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റിന്റെ 2024 - 2026 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : പി.പി.ജോണി
സെക്രട്ടറി: ജിൻജോ തോമാസ്
ട്രഷറർ: ജോൺസൺ പോൾ