യു ഡി എഫ് കുടുംബ സംഗമം നടത്തി. ❗
കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ പട്ടിക്കരയിൽ കെ മുരളീധരൻ്റെ വിജയത്തിന്നായുള്ള പ്രവർത്തനത്തിനു കുടുംബ സംഗമം നടത്തി. കിഴക്കും മുറിയിൽ നടത്തിയ സംഗമം ജെയിസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി കെ. യൂസഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി കെ. ബിജു, സാദിഖ്, കെ എം ശറഫുദ്ദീൻ, ജമാൽ മാസ്റ്റർ, അഷ്ക്കർ പട്ടിക്കര എന്നിവർ സംസാരിച്ചു.