തിരുന്നാളിന് കൊടികയറി

 പതിയാരം സെൻ്റ് ജോസഫ് സ്ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും സംയുക് ത തിരുന്നാളിന് കൊടികയറി.



    ഏപ്രിൽ 30 മെയ് 1 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷം. തിരുന്നാളിൻ്റെ ഭാഗമായുള്ള കൊടികയറ്റ കർമ്മം ലദീഞ്ഞ്,നൊവേന, തൈലാഭിഷേകം പ്രസുദേന്തി വാഴ്ച, നേർച്ച സമർപ്പണം, ആഘോഷമായ പാട്ടുകുർബാന എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത സാന്ത്വനം അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാദർ ഡോ ജോസ് വട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു.

Nattuvartha ഗ്രൂപ്പിൽ അംഗമാകുവാൻ 👇

   ഫാദർ ഡേവിസ് ചക്കാലയ്ക്കൽ, ഫാദർ ബിജു ഇടയാളിക്കുടിയിൽ സഹകാർമ്മിത്വം വഹിച്ചു. തുടർന്നുള്ള നവനാൾ ദിനങ്ങളിൽ കപ്പേളയിൽ ലദീഞ്ഞ് , നൊവേന, ആരാധന, ജപമാല പ്രസുദേന്തി വാഴ്ച, തൈലാഭിഷേകം, നേർച്ച സമർപ്പണം, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, എന്നീ തിരു കർമ്മങ്ങൾ ഉണ്ടായിരിക്കും.

 ആഘോഷ പരിപാടികൾക്ക് കൈക്കാരൻ മാരായ ആളൂർ ലേവി, സതീഷ് ചാലിശ്ശേരി വിൽസൻ അന്തിക്കാട്, ആൻസൻ ചിറയത്ത്, ജനറൽ കൺവീനർ ഡേവിഡ് ബാജു മുരിങ്ങത്തേരി, ജോയിൻ്റ് കൺവീനർമാരായ മനോജ് ചൊവ്വല്ലൂർ, ലിജിൻ തോമസ് ബാബു മുരിങ്ങത്തേരി, പബ്ലിസിറ്റി കൺവീനർ ടോമി മുരിങ്ങത്തേരി, തിരുന്നാൾ ജനറൽ  സെക്രട്ടറി റോബിൻ റാഫേൽ അന്തിക്കാട്, ഫിനാൻസ് കൺവീനർ ജോജു അക്കര,എന്നിവർ നേതൃത്വം നൽകും.