റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ
കേച്ചേരി : റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാ തിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ സ്വദേശി കറുപ്പത്താട്ടിൽ വീട്ടിൽ 29 വയസ്സുള്ള രാധാകൃഷ്ണൻ, ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി കുട്ടൻകുളങ്ങര വീട്ടിൽ 54 വയസുള്ള ഷാജൻ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കുനേരെ പുറകിൽ ബൈക്കിലെത്തിയ പ്രതികൾ ലൈംഗിക ചൂവയിൽ സംസാരിക്കുകയും പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പറയുന്നു. സംഭവം കണ്ട് തടയാനെത്തിയ വഴി യാത്രികനെ പ്രതികൾ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ നാട്ടുകാർ ഓടിക്കൂടി പ്രതികളെ പിടികൂടി. തുടർന്ന് കുന്നംകുളം പോലീസിന് കൈമാറി. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.