തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും

           അടാട്ട് യുഡിഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും മുതുവറ ക്ഷേത്ര മൈതനിയിൽ നടത്തി. 

      യുഡിഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ എ സാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.  


     യുഡിഫ് മണ്ഡലം ചെയർമാൻ അഡ്വ. സുനിൽ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സി വി കുരിയക്കോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ആമുഖ പ്രഭാഷണം നടത്തി. 

    വാർത്തകൾ മൊബൈലിൽ ലഭിക്കാനായി 👇


     യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, , യുഡിഫ് നേതാക്കളായ ലോനപ്പൻ ചക്കചാം പറബിൽ, ഔസെപ് ആന്റോ, ശശി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി ഡി വിൽ‌സൺ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ വി ഒ ചുമ്മാർ, ടി ആർ ജയചന്ദ്രൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ എ കെ രമേഷ്, സി ആർ ജെയ്സൺ, സണ്ണി, രാജേശ്വരൻ, ബ്ലോക്ക്‌ മെമ്പർ ജ്യോതി ടീച്ചർ, ടി ടി ദേവസി, പി ഡി റാഫെൽ, ഷൈലജ ശ്രീനിവാസൻ , ഗോവിന്ദൻകുട്ടി, സനുപ്, അജിൻ പണിക്കർ, തുടങ്ങിയവർ സംസാരിച്ചു.