തോളൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് റാലിയും സമ്മേളനം നടത്തി

 തോളൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് റാലിയും സമ്മേളനം നടത്തി...



 പറപ്പൂർ., 

 തോളൂർ മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, റാലിയും പൊതുസമ്മേളനവും നടത്തി.  തോളൂർ സെൻട്രൽ നിന്നും ആരംഭിച്ച റാലി പറപ്പൂരിൽ പൊതുസമ്മേളനത്തോട സമാപിച്ചു. പൊതുസമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി. വി.കുര്യാക്കോസ് അഭിപ്രായപ്പെട്ടു.. മണ്ഡലം യുഡിഎഫ് ചെയർമാൻ പി ജി പോൾസൺ അധ്യക്ഷത വഹിച്ചു.. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മുഖ്യപ്രഭാഷണം നടത്തി.

Nattuvartha മൊബൈലിൽ ലഭിക്കുവാൻ 👇 ലിങ്ക് ക്ലിക്ക് ചെയ്യുക 



   സമ്മേളനത്തിൽ യുഡിഎഫ് ജനറൽ കൺവീനർ കെ. കുഞ്ഞുണ്ണി,ബ്ലോക്ക് പ്രസിഡണ്ട് വിപിൻ വടരീയാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ രഘുനാഥൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ലൈജു സി എടക്കളത്തൂർ,ആനി ജോസ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാൽ പറപ്പൂർ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി കെ ഫ്രാൻസിസ്,ഡോക്ടർ ജെയിംസ് ചിറ്റിലപ്പള്ളി,എം. വി.ജോസ്, ജെയിംസ് മാളിയ മാവ്,, ലില്ലി ജോസ്എന്നിവർ സംസാരിച്ചു..