കാതറിൻ അറങ്ങാശ്ശേരി വൃത സമർപ്പണം നടത്തി
തയ്യൂർ :
തൃശൂർ അതിരൂപതയിലെ തയ്യൂർ ഇടവകാംഗമായ കാതറിൻ അറങ്ങാശ്ശേരി സീറോ മലബാർ സഭയിലെ സന്യാസിനിയായി വൃത സമർപ്പണം നടത്തി.
തയ്യൂർ എ. പി. തോമസ് മാസ്റ്ററുടെ കൊച്ചുമകളും അറങ്ങാശ്ശേരി ജോസഫ് -പുഷ്പം ദമ്പതികളുടെ മകളുമായ കാതറിൻ വിശുദ്ധ കുർബാന ആരാധന സന്യാസി സമൂഹത്തിലെ സന്യാസിനിയാണ്.
തൃശൂർ ചേറ്റുപുഴ
നിർമൽ റാണി പ്രൊവിൻഷ്യൽ ഹൗസ് ദേവാലയത്തിൽ നടന്ന വൃത വാഗ്ദാന ചടങ്ങിൽ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിന്നാണ് നോവൈസ് കാതറിൻ സന്യാസ വസ്ത്രം സ്വീകരിച്ചത്.ഭക്തി നിർഭരമായ ചടങ്ങിൽ ഫാ. ജോസ് ആന്റോ,ഫാ. സെബാസ്റ്റ്യൻ,ഫാ. ഗ്രിജോ മുരിങ്ങത്തേരി തുടങ്ങിയ വൈദികരും, സിസ്റ്റർ സോഫി പേരെ പ്പാടാൻ,സിസ്റ്റർ ലിൻസ മരിയ,സിസ്റ്റൺ കൊച്ചുത്രേസ്യ, സിസ്റ്റർ സെപ്റ്റിമ, സിസ്റ്റർ മീര, സിസ്റ്റർ ഗേർട്ടി തോമസ്, സിസ്റ്റർ പ്രിയ ക്ലെയർ തുടങ്ങി വിവിധ സന്യാസിനി സഭാoഗങ്ങൾ, കാതറിന്റെ കു ടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സിസ്റ്റർ കാതറിന്റെ കൃതഞത കുർബാന ഇടവക ദേവാലയമായ തയ്യൂർ നിത്യ സഹായമാതാ പള്ളിയിൽ ഏപ്രിൽ 20ന് നടക്കും. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ദിവ്യബലിക്കു ഫാ. ടോണി കാക്കശ്ശേരി ,ഫാ. ഗ്രിജോ മുരിങ്ങാത്തേരി,ഫാ. ജോസ് ആന്റോ,ഫാ. സുനോജ് അറ ങ്ങാശ്ശേരി,ഫാ. ആൽബിൻ ചൂണ്ടൽ തുടങ്ങിയവർ നേതൃത്വം നൽകും.
അനുഗ്രഹ പ്രാർത്ഥനകൾക്ക് ശേഷം ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സിസ്റ്റർ കാതറിനെ അനുമോദിക്കും. തയ്യൂർ പാരിഷ് ഹാളിൽ നടക്കുന്ന അനുമോദന യോഗത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കും.തുടർന്നു കലാ പ്രകടന ങ്ങളും അരങ്ങേരും.