പുറ്റേക്കര ., ലോക വനിത ദിന ആഘോഷചടങ്ങുകൾ കൈപറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പകൽ വീട്ടിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിൻഡി ഷിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകരായി തെരഞ്ഞെടുത്ത വനിത കർഷകരെയും, തൊഴിലുറപ്പ് പദ്ധതിയിൽ നൂറു ദിവസം പിന്നിട്ട വനിത തൊഴിലാളികളെയും യോഗത്തിൽ ആദരിച്ചു... വനിതാ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്നവരെയും യോഗത്തിൽആദരിച്ചു. ഗ്രാമപഞ്ചായത്തംഗം ലിൻഡി ഷിജുവിനെ യോഗം ആദരി…
വടക്കാഞ്ചേരി മണ്ഡലത്തിൽ മൂന്ന് പൊതുമരാമത്ത് റോഡുകൾ കൂടി ഉന്നത നിലവാരത്തിൽ; ഉദ്ഘാടനം ഇന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുതുവറ - അടാട്ട് റോഡ്, അടാട്ട് - അമ്പലങ്കാവ് റോഡ് അടാട്ട് - ചിറ്റിലപ്പിള്ളി റോഡ് എന്നീ റോഡുകൾ ബി എം & ബി സി നവീകരിച്ചു . ഇന്ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് റോഡികളും ഉദ്ഘാടനം ചെയ്യുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. അടാട്ട് ചന്ത പരിസരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ചടങ്ങിൽ അധ്യക്ഷനാകും. മുതുവ…
സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും; വികാരിയടക്കം അഞ്ചാംഗ സമിതിയെ നിയോഗിച്ചു സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഞായറാഴ്ച ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് കിരീടം പരിശോധിക്കുക. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ…
രക്തം ആവശ്യമുള്ള ആർക്കും എപ്പഴും എവിടെ നിന്നും വിളിക്കാം പ്ലീസ് ഷെയർ. ഫോർവേഡഡ് msg 0 ,sinu 7736214775 b + 1,Gokul 8129827147 O +ve 2,Vaisakh 9633199929 B+ve 3,Kannan s 9061114508 O +ve 4,Vikas 9995864375 A+ve 5,joseph 9633093629A+ve 6,Asif 7736884379 B+ve 7, Minshad 8129641358 Ab- 8, Abhishek 9539850962 A+ 9,Aswin s 8129890204 O+ 10,md gesudharaz A+ 8464946413 11.Mani O+ ,7401535415 12.Sriram B+ ,8056051072 13.Ramesh B+ , 9884727286 14.Suresh B+, 8148916988 15.Murali A+. 7299399392 16.PRABHU. O+ 9884641396 17,Vijay. AB-ve. 9790954376 18…
അന്തിക്കാട് ദേവാലയ മുറ്റത്തും, കന്യാസ്ത്രീ മഠങ്ങളിലും വോട്ട് തേടി വി എസ് സുനിൽകുമാർ. തൃശൂർ ലോകസഭ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറാണ് സ്വന്തം തട്ടകമായ അന്തിക്കാട് പഞ്ചായത്തിലെ ക്രിസ്ത്യൻ പള്ളികളിലും, മഠങ്ങളിലും വോട്ട് അഭ്യർത്ഥനയുമായി എത്തിയത്. അതിരാവിലെ ഇരിങ്ങാലക്കുട ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാവിലെ 9 ന് തന്നെ അന്തിക്കാട്ട് എത്തിയ സുനിൽ കുമാർ ആദ്യം പോയത് ഇടവക പള്ളിയായ സെൻ്റ് ആൻ്റണീസ് പള്ളിയിലേക്കാണ്. വികാരി ഫാ.ഡക്ലസ് പീറ്ററുമായി സൗഹംദം പങ്കിടുന്നതിനിടയിൽ ''നമ്മുടെ ഇടവക, നമ്മുടെ സുനിൽ'' എന്ന് പറഞ്ഞാണ് യാത്…
നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഉൽഘാടനം ചെയ്തു മുതുവറ : പുഴയ്ക്കൽ ബ്ലോക്ക്' പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് 9 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച ചിൽഡ്രൻസ് പാർക്കിന്റെ നവീകരണോദ്ഘാടനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ടി ഡി വിൽസൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ വിശിഷ്ടാതിഥിയായി. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരയ ജ്യോതി ജോസഫ്, രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, മറ്റ് ബ്ലോക്ക് മെമ്പർ പങ്കെടുത്ത ചടങ്ങിൽ അസിസ്റ്റന്റ് എ…
ആദരാഞ്ജലികൾ 🌹 🙏 🌹 പുരുഷോത്തമൻ https://chat.whatsapp.com/JndGzMuTs7RJWsnjnPbCGw കൈപ്പറമ്പ് പാണ്ടാരിക്കൽ പുരുഷോത്തമൻ അന്തരിച്ചു. സംസ്കാരം ഇന്ന് (23/02/2024) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ വച്ച്. ഭാര്യ : ലളിത മക്കൾ : ലാവണ്യ, പ്രശാന്ത്, മരുമകൻ : സുരേഷ്.
ഇൻക്ലൂസിവ് കായികോത്സവം , പുഴയ്ക്കൽ ബി ആർ സി സെമിയിൽ പുഴയ്ക്കൽ : ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് ഇൻക്ലൂസീവ് കായികോത്സവം . ജില്ലാത്തല പ്രീക്വാർട്ടർ, ക്വാർട്ടർ ഫുട്ബോൾ മത്സരങ്ങൾ പുഴക്കൽ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ അയ്യന്തോൾ ആൻഫീൽഡ് എഫ് സി ടർഫിൽ സംഘടിപ്പിച്ചു. പ്രീ ക്വാർട്ടർ മത്സരത്തിൽ പുഴക്കൽ ബി ആർ സി , തൃശ്ശൂർ അർബൻ റിസോഴ്സ് സെന്ററിനെയും ഒല്ലൂക്കര ബി ആർ സി , കൊടക്കര ബി ആർ സി യെയും പരാജയപ്പെടുത്തി. ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പുഴയ്ക്കൽ ബി ആർ സി 3 - 2 ന് ഒല്ലൂക്കര ബി ആ…
പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും, പുറ്റേക്കര സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെയുംStudent Police Cadets(SPC) ന്റെ പരിശീലനം പൂർത്തിയാക്കിയ രണ്ടാം ബാച്ചിൻ്റെ🇮🇳🇮🇳🇮🇳 സംയുക്ത പാസിംഗ് ഔട്ട് പരേഡ്.🇮🇳🇮🇳 24/02/2024 ശനിയാഴ്ച പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നൂ. രാവിലെ കൃത്യം 8ന് പരേഡ് ceremony ആരംഭിക്കും. ബഹു. വടക്കാഞ്ചേരി എംഎൽഎ ശ്രീ. സേവിയർ ചിറ്റിലപ്പള്ളി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിമ്മി ചൂണ്ടൽ. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീലാ രാമ…
വർണ്ണങ്ങളുടെ സർഗാൽമകതയുമായി മുംബൈയിൽ മലയാളി വിദ്യാർത്ഥി : വേലൂർ : തൃശൂർ തയ്യൂർ സ്വദേശിയുമായ സെബാസ്റ്റ്യന്റെയും കവിയും അദ്ധ്യപികയുമായ സുധയുടെയും മകനായ വരുൺ നിറങ്ങളുടെ അപ്ര തീക്ഷിത മിശ്രിതങ്ങൾ കൊണ്ട് കാൻവാ സുകളിൽ കാഴ്ചയുടെ നിറ സൗന്ദര്യം സൃഷ്ടിക്കുന്ന രചനകളുമായി ചിത്ര പ്രദർശനം. ചിത്രകാരന്മാരുട സംഗമ കേന്ദ്രമായ മുബൈ ലെ കാലാഗോഡാ ജെഹാം ഗിർ ആർട്ട് ഗാലറിക്കു മുന്നിൽ ബിഎംസി യുടെ ഓപ്പൺ ആർട്ട് ഗ്യാലറിയായ ആർട്ട് പ്ലാസയിലാണ് അംബർ നാഥിൽ താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വരുൺ സെബാസ്റ്റ്യന്റെ ആർട്ട് എക്സിബിഷൻ. ഓയിൽ, ആക്രിലിക…
കെസി.വൈ.എമ്മിൻ്റെ ആഭിമുഖ്യത്തിൽ -10-ാം മത് തൃശ്ശൂർ ജില്ല വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.. വേലൂർ : കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത സമിതിയുടെയും വേലൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കെ.സി.വൈ.എം വേലൂർ യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ ജില്ല വടംവലി ചാമ്പ്യൻ ഷിപ്പ് വേലൂർ പള്ളി അങ്കണത്തിൽ വെച്ച് നടത്തി. മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് ഫ്രണ്ട്സ് കൈപ്പറമ്പും, രണ്ടാം സ്ഥാനത്തിന് സ്റ്റാർവിഷൻ വെങ്കിടങ് ഗുരുവായൂരും, മൂന്നാം സ്ഥാനത്തിന് സ്റ്റാർവിഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വെങ്കിടങ്ങും, നാലാം സ്ഥാനത്തിന് വിൻബോയ്സ് തൃശ്ശൂരും അർ…
തയ്യൂര്‍ ഹൈസ്കൂളില്‍ യു.പി.വിഭാഗം ആണ്‍കുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു തയ്യൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ യു.പി.വിഭാഗം ആണ്‍കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്കുന്ന ടോയ്ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം അടങ്കല്‍തുക ഉപയോഗിച്ചാണ് ടോlയ്ലെറ്റ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്.ഷോബി അധ്യക്ഷത വഹിച്ച യോഗം തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സപ്ന റഷീദ്, വേലൂര്‍ ഗ്രാമപഞ്ചായത്…
മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ദേശീയ ഹിന്ദി അക്കാദമിയുടെ തൃശ്ശൂർ ജില്ല രാഷ്ട്രഭാഷ പുരസ്കാരം. മുണ്ടൂർ : ദേശീയ ഹിന്ദി അക്കാദമിയുടെ തൃശ്ശൂർ ജില്ല രാഷ്ട്രഭാഷ പുരസ്കാരം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. അർ. അനിലും ബഹുമാനപ്പെട്ട എം. എൽ. എ അഡ്വ. വി. ജോയിയും സമ്മാനിച്ചു. ആദിനാഥ് അനിൽ കുമാർ, അഖില ടി, അഭിനന്ദ് കൃഷ്ണാ, എൻവിൻ റിജു, ഇവാൻ ഡൊമിനിക് എന്നീ വിദ്യാർത്ഥികൾക്ക് ഹിന്ദി പ്രതിഭാ സ്കോളർഷിപ്പ് സംസ്ഥാന റാങ്ക് ഹോൽഡർ പുരസ്കാരം ലഭിച്ചു
" നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ഡി സി ൽ താരങ്ങൾ " മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിനെ ദീപിക ചിൽഡ്രൻസ് ലീഗിന്റെ 2023-24 സ്കോളർഷിപ്പ് മത്സരങ്ങളിൽ വിജയം കരസ്ഥമാക്കി, സംസ്ഥാന തലം വരെ എത്തിച്ച താരങ്ങൾ
കട്ടിളവെപ്പ് നടത്തി സിപിഐഎം ചിറ്റിലപ്പിള്ളി ലോക്കൽ കമ്മിറ്റി ചിറ്റിലപ്പിള്ളി സ്വദേശി മണികണ്ഠനെ നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു . ലോക്കൽ കമ്മിറ്റിയംഗം പി ആർ പ്രദീപ്കുമാർ അധ്യക്ഷനായി.സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് ചിറ്റിലപ്പിള്ളി ലോക്കൽ സെക്രട്ടറി ബൈജു ആൻ്റോ,അടാട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി കെഎസ് ബബ്ലുനാഥ്,പേരാമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കണ്ണൻ, സി കെ സന്തോഷ് എന്നിവർ സംസാരിച്ചു.750 ചതുരശ്ര അടിയിൽ കിടപ്പുമുറി, അടുക്കള,ഹാൾ …
പികെഎസ് പുഴയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പിഎസ്സി പഠനകേന്ദ്രം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ നെഹ്റു പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ പികെഎസ് പുഴയ്ക്കൽ ഏരിയ പ്രസിഡൻ്റ് പി കെ കൃഷ്ണകുമാർ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽ എ മുഖ്യത്ഥിയായി. പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്,എസ് സി എസ് ടി ഡെവലപ്മെൻറ് കോർപ്പറേഷൻ സ്റ്റേറ്റ് ചെയർമാൻ യു ആർ പ്രദീപ്,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ ,സിപിഐഎം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്,പികെഎസ് ജില്ലാ കമ്മിറ്റിയംഗം കെ എസ് പ്രിയൻ,സിപിഐഎം ഏരിയ കമ്മിറ്റിയംഗങ…
മുള്ളൂര്‍ സ്കൂള്‍; വാര്‍ഷികം ആഘോഷിച്ചു മുള്ളൂര്‍ ഗവ എല്‍പി സ്കൂളിന്റെ 63-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സേവ്യര്‍ ചിറ്റിലപ്പിള്ളി വാര്‍ഷികം ഉദ്ഘാടനം ചെയ്തു. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീജ ടി.കെ, പിടിഎ പ്രസിഡന്റ് ജോജു സി.ജി, സ്കൂള്‍ ലീഡര്‍ ശ്രീഹരി എന്നിവര്‍, വാര്‍ഡ് മെമ്പര്‍ സീന ഷാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.
മുണ്ടൂർ നെഹ്റു പാർക്കിന് സമീപം പഴമുക്ക് റോഡിൽ പ്രവർത്തനം ആരംഭിച്ച ഗ്രേസ് ഹോസ്പിറ്റലിൽ മിതമായ നിരക്കിൽ മികച്ച ചികൽസയാണ് ഉറപ്പ് നൽകുന്നത്. കുട്ടികളിലും മുതിർന്നവരിലും ജനറൽ വിഭാഗത്തിലും പ്രമേഹം ബ്ലഡ് പ്രഷർ മറ്റു ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പരിചയസമ്പന്നനായ ഡോക്ടർ ജാസിർ MBBS ൻ്റെ സേവനം ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാണ്. ആതുര സേവന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സ്റ്റാഫുകൾ , ആധുനിക സംവിധാനത്തോടെ ഒരുക്കിയ ലാബ് , ഫാർമസി , ഒബ്സർവേഷൻ റൂം തുടങ്ങിയവയും ഗ്രേസ് ഹോസ്പിറ്റലിനെ വ്യത്യസ്തയാക്കുന്നു. അതാവശ്യ ഘട്ടങ്…
* ഫാമിലി ഡോക്ടറുടെ സേവനം ഇനി മുണ്ടൂരിലും* 🚨 *GRACE HOSPITAL* *ലാബ് | ഇ.സി.ജി |* *ഫാർമസി* ☎️☎️ *PH:9846 680541'* ആരോഗ്യ രംഗത്ത് പരിചയ സമ്പന്നനായ *Dr. JASIR MBBS*-ൻ്റെ നേതൃത്വത്തിൽ അത്യാഹിത വിഭാഗത്തോടെ *ഗ്രേസ് ഹോസ്പിറ്റൽ* പ്രവർത്തനം ആരംഭിക്കുകയാണ്. *ഇന്ന് (2024 ഫെബ്രുവരി 18)* രാവിലെ 9.30 ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ.കെ. ഉഷദേവി ടീച്ചർ നാടിന് സമർപ്പിക്കുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. *ഈ ധന്യ മുഹൂർത്തത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു *
ടെക്നീഷ്യൻമാരെയും, ട്രെയിനുകളെയും ആവശ്യമുണ്ട്. ജർമൻ ഗൃഹോപകരണ നിർമ്മാതാക്കളായ ബോഷിന്റെ തൃശ്ശൂരിലെ സർവീസ് സെൻററിലേക്ക് ടെക്നീഷ്യന്മാരെയും,ട്രെയിനികളെയും ആവശ്യമുണ്ട്. ഉടൻ നിയമനം. ആകർഷകമായ സേവന വേദന വ്യവസ്ഥകൾ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഇരുചക്രവാഹനവും ലൈസൻസും നിർബന്ധം. താത്പര്യമുള്ള ചാവക്കാട് ,, കുന്നംകുളം കേച്ചേരി, വടക്കാഞ്ചേരി,എരുമപ്പെട്ടി പ്രദേശത്തു നിന്നുള്ള 18നും മുപ്പതിനും പ്രായമുള്ള യുവാക്കൾ ഉടൻ വിളിക്കുക. +91 89430 30000 ശമ്പളത്തോടുകൂടിയുള്ള ട്രെയിനിങ്ങും സൗജന്യ താമസവും കമ്പനി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു
വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി ചിത്രം : വിശ്വകർമ്മ പൂജ കുതിര തല കൊളുത്തൽ ചടങ്ങ് ചരിത്രപ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി. വേലൂര്‍ വെങ്ങിലശേരി അയ്യപ്പന്‍കാവ് കുതിരകളെ മതില്‍ക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ച തോടെയാണ് ഭരണി വേല ആരംഭിച്ചത്. തുടര്‍ന്ന് നടന്ന നടക്കല്‍ പറക്ക് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന് നമ്പൂതിരി മുഖ്യകാര്‍മ്മികനായി.. മേല്‍ശാന്തി വൈകുണ്ഡം നാരായണന് നമ്പൂതിരി സഹകാര്‍മ്മികനായി.ഭരണി വേലയി…
_മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു._ ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് 'വർക്ക് -ഇൻ ഹെൽത്ത് , ജർമനി. പ്രസ്തുത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി. ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷ…
കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതിയുടെയും വേലൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കെ സി വൈ എം വേലൂർ യൂണിറ്റ് ആതിഥേയത്വത്തിൽ തൃശ്ശൂർ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം - DR. BOBY CHEMMANUR സമയം : 5:30 PM സ്ഥലം - വേലൂർ പള്ളി അങ്കണത്തിൽ വെച്ച് എല്ലാ വടം വലി പ്രേമികളെയും വടം വലി താരങ്ങളെയും വേലൂർ പള്ളി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ക്ഷണിച്ചുകൊള്ളുന്നു
ഇനി സ്റ്റേഷനില്‍ പോകേണ്ട ....!! വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം; _സംവിധാനവുമായി കേരള പൊലീസ് ._ കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്. ഇപ്പോള്‍ സ്റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ * പോള്‍…