സംയുക്ത പാസിംഗ് ഔട്ട് പരേഡ്.

 പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും, പുറ്റേക്കര സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെയുംStudent Police Cadets(SPC) ന്റെ പരിശീലനം പൂർത്തിയാക്കിയ രണ്ടാം ബാച്ചിൻ്റെ🇮🇳🇮🇳🇮🇳 സംയുക്ത പാസിംഗ് ഔട്ട് പരേഡ്.🇮🇳🇮🇳

 24/02/2024 ശനിയാഴ്ച പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നൂ. രാവിലെ  കൃത്യം 8ന് പരേഡ് ceremony ആരംഭിക്കും. ബഹു. വടക്കാഞ്ചേരി എംഎൽഎ ശ്രീ. സേവിയർ ചിറ്റിലപ്പള്ളി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിമ്മി ചൂണ്ടൽ. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീലാ രാമകൃഷ്ണൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ശതാബ്ദി ആഘോഷിക്കുന്ന പറപ്പൂർ സ്കൂളിൽ ആദ്യമായി നടക്കുന്ന ഈ ചരിത്രമുഹൂർത്തത്തിന്  സാക്ഷ്യം വഹിക്കാൻ എല്ലാ നാട്ടുകാരെയും മാതാപിതാക്കളെയും പൂർവ വിദ്യാർത്ഥികളെയും ഹാർദമായി സ്വാഗതം ചെയ്യുന്നു.  

ആശംസകളോടെ,

സംയുക്ത സംഘാടക സമിതി