വടംവലി മത്സരം

 കെസി.വൈ.എമ്മിൻ്റെ ആഭിമുഖ്യത്തിൽ  -10-ാം മത് തൃശ്ശൂർ ജില്ല വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു..

 


വേലൂർ :


  കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത സമിതിയുടെയും വേലൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ  കെ.സി.വൈ.എം വേലൂർ യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന  തൃശ്ശൂർ ജില്ല വടംവലി ചാമ്പ്യൻ ഷിപ്പ് വേലൂർ പള്ളി അങ്കണത്തിൽ വെച്ച് നടത്തി.



മത്സരത്തിൽ ഒന്നാം സ്ഥാനത്തിന്


   ഫ്രണ്ട്‌സ് കൈപ്പറമ്പും, രണ്ടാം സ്ഥാനത്തിന് സ്റ്റാർവിഷൻ വെങ്കിടങ് ഗുരുവായൂരും, മൂന്നാം സ്ഥാനത്തിന് സ്റ്റാർവിഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വെങ്കിടങ്ങും, നാലാം സ്ഥാനത്തിന് വിൻബോയ്സ് തൃശ്ശൂരും അർഹരായി



   കെ സി വൈ എം അതിരൂപതാ ജനറൽ സെക്രട്ടറി  മെജോ മോസസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ. ജിയോ ചരടായി ഉദ്ഘാടനം ചെയ്തു.