പികെഎസ് പുഴയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി പഠനകേന്ദ്രം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ നെഹ്റു പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ പികെഎസ് പുഴയ്ക്കൽ ഏരിയ പ്രസിഡൻ്റ് പി കെ കൃഷ്ണകുമാർ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽ എ മുഖ്യത്ഥിയായി.
പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്,എസ് സി എസ് ടി ഡെവലപ്മെൻറ് കോർപ്പറേഷൻ സ്റ്റേറ്റ് ചെയർമാൻ യു ആർ പ്രദീപ്,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ ,സിപിഐഎം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്,പികെഎസ് ജില്ലാ കമ്മിറ്റിയംഗം കെ എസ് പ്രിയൻ,സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കെ സുരേന്ദ്രൻ,കെ കണ്ണൻ,പി കെ എസ് പുഴയ്ക്കൽ ഏരിയ സെക്രട്ടറി എൻ വി സന്തോഷ്,ട്രഷറർ ശാന്ത ശ്രീധരൻ,എം എ സുനി എന്നിവർ സംസാരിച്ചു.