വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി

 വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി

ചിത്രം : വിശ്വകർമ്മ പൂജ  കുതിര തല കൊളുത്തൽ ചടങ്ങ്


ചരിത്രപ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി. വേലൂര്‍ വെങ്ങിലശേരി അയ്യപ്പന്‍കാവ് കുതിരകളെ മതില്‍ക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ച തോടെയാണ് ഭരണി വേല ആരംഭിച്ചത്. തുടര്‍ന്ന് നടന്ന നടക്കല്‍ പറക്ക് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി.. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി.ഭരണി വേലയില്‍ ദേശ കുതിരകളായ തയ്യൂര്‍ , തണ്ടിലം , ആര്‍.എം. എസ് നഗര്‍ , എരുമപ്പെട്ടി , പാത്രാമംഗലം , പഴവൂര്‍ ,വെള്ളാറ്റഞ്ഞൂര്‍ ദേശക്കു തിര വിവിധ ഉത്സവ കമ്മറ്റികളായ വേലൂര്‍ ഹഷ്മി , ഐമു നഗര്‍ , പഞ്ചമി നഗര്‍ , കാഞ്ഞിരാല്‍ , മൈത്രി നഗര്‍ , കുറുമാല്‍ ശാന്തി നഗര്‍, തുടങ്ങിയവകളുടെ കുതിരകളും കുട്ടിക്കുട്ടികളും ക്ഷേത്രത്തിലെത്തും.