കട്ടിളവെപ്പ് നടത്തി
സിപിഐഎം ചിറ്റിലപ്പിള്ളി ലോക്കൽ കമ്മിറ്റി ചിറ്റിലപ്പിള്ളി സ്വദേശി മണികണ്ഠനെ നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.
ലോക്കൽ കമ്മിറ്റിയംഗം പി ആർ പ്രദീപ്കുമാർ അധ്യക്ഷനായി.സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് ചിറ്റിലപ്പിള്ളി ലോക്കൽ സെക്രട്ടറി ബൈജു ആൻ്റോ,അടാട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി കെഎസ് ബബ്ലുനാഥ്,പേരാമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കണ്ണൻ, സി കെ സന്തോഷ് എന്നിവർ സംസാരിച്ചു.750 ചതുരശ്ര അടിയിൽ കിടപ്പുമുറി, അടുക്കള,ഹാൾ എന്നിവയടങ്ങുന്ന വീടാണ് നിർമ്മിച്ച് നൽകുന്നത്.